Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വപ്‌നങ്ങളെ പിന്തുടരാൻ പ്രായം ഒരു ഘടകമല്ലെന്ന് കാട്ടിതന്ന മുത്തശ്ശി; ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ വിജയം ഉറപ്പിച്ചപ്പോൾ താരമായത് രാജ്യത്തിനായി ആർപ്പുവിളിക്കാൻ പ്രായത്തെ ചുരുട്ടിയെറിഞ്ഞ 87കാരി; ഒറ്റ ദിവസത്തിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മുത്തശ്ശിയെ കാണാൻ നായകനും ഉപനായകനും നേരിട്ടെത്തി; കപിലിന്റെ ചെകുത്താന്മാർ കന്നികീരിടം ചൂടിയപ്പോൾ ഗ്യാലറിയിൽ സാന്നിധ്യമായിരുന്ന ചാരുലതയ്ക്ക് 36വർഷങ്ങൾക്ക് ശേഷം ലോർഡ്‌സിൽ ഇന്ത്യ കപ്പുയർത്തുന്നത് കാണണം

സ്വപ്‌നങ്ങളെ പിന്തുടരാൻ പ്രായം ഒരു ഘടകമല്ലെന്ന് കാട്ടിതന്ന മുത്തശ്ശി; ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ വിജയം ഉറപ്പിച്ചപ്പോൾ താരമായത് രാജ്യത്തിനായി ആർപ്പുവിളിക്കാൻ പ്രായത്തെ ചുരുട്ടിയെറിഞ്ഞ 87കാരി; ഒറ്റ ദിവസത്തിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മുത്തശ്ശിയെ കാണാൻ നായകനും ഉപനായകനും നേരിട്ടെത്തി; കപിലിന്റെ ചെകുത്താന്മാർ കന്നികീരിടം ചൂടിയപ്പോൾ ഗ്യാലറിയിൽ സാന്നിധ്യമായിരുന്ന ചാരുലതയ്ക്ക് 36വർഷങ്ങൾക്ക് ശേഷം ലോർഡ്‌സിൽ ഇന്ത്യ കപ്പുയർത്തുന്നത് കാണണം

മറുനാടൻ ഡെസ്‌ക്‌

സ്വപ്‌നങ്ങളെ പിന്തുടരാൻ പ്രായം ഒരു ഘടകമല്ലെന്ന് കാട്ടി തന്ന മുത്തശ്ശി. ഒറ്റ ദിവസത്തിൽ ക്രിക്കറ്റ് ആരാധകരുടെയും സോഷ്യൽമീഡിയയുമനംകവർന്ന താരം. അതാണ് ചാരുലതപട്ടേൽ എന്ന 87കാരി. മുത്തശ്ശിക്ക് ക്രിക്കറ്റ് വെറുമൊരു കളിയല്ല വികാരമാണ്. ആ ആവേശമാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം ഇന്ത്യയുടെ നായകനെയും ഉപനായകനെയും ഈ മുത്തശ്ശിക്കരികിലേക്ക് എത്തിച്ചത്.

ഇന്ത്യയുടെ ഓരോ മുന്നേറ്റവും ഗ്യാലറിയിൽ ആഘോഷമാക്കിയ ചാരുലത ഒരുപക്ഷെ ഇന്ത്യയുടെ വിജയം ഇത്രത്തോളം ആഗ്രഹിച്ച, ആഘോഷിച്ച ചുരുക്കം ചിലരിൽ ഒരാളായിരിക്കും. മത്സര ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും മത്സരത്തിന്റെ താരം രോഹിത് ശർമ്മയെയും നേരിൽ കാണുകയും അനുഗ്രഹിക്കുകയും ചെയ്തു സൂപ്പർ ദാദി എന്ന് സോഷ്യൽ മീഡിയ വിളിക്കുന്ന ചാരുലത

താരങ്ങൾ തന്നെ സൂപ്പർ ദാദിയുമായുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകകയും ചെയ്തിട്ടുണ്ട്. ''എല്ലാ ആരാധകർക്കും അവർ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി, പ്രത്യേകിച്ച് ചാരുലത പട്ടേൽ ജിയോട്. 87 വയസുള്ള അവർ ഒരുപക്ഷെ ഞാൻ കണ്ടിരിക്കുന്ന ഒരുപാട് സമർപ്പണവും അഭിനേശവുമുള്ള ആരാധികയാണ്.'' ഈ അടിക്കുറിപ്പോടു കൂടിയാണ് കോഹ്ലിയുടെ ട്വീറ്റ്.

പ്രായത്തിന്റെ അടയാളങ്ങൾ ചർമ്മത്തിൽ വീണിട്ടുണ്ടെങ്കിലും ആവേശത്തിനും ആഹ്ലാദത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. ക്രിക്കറ്റ് അത്രത്തോളം ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ഇവർ. ചുങ്ങി ചുളുങ്ങിയ മുഖത്ത് ത്രിവർണ പതക വരച്ച് വെവുസ്വോല ഊതി കളിയുടെ ഓരോ നിമിഷവും ആഘോഷിച്ച ആ അമ്മൂമ്മ ആരാണെന്നറിയാനുള്ള ശ്രമത്തിലായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും. ഒടുവിൽ കണ്ടെത്തി, അടുത്തറിഞ്ഞപ്പോൾ ആൾ ഇന്ത്യയുടെ എക്കാലത്തെയും സ്പെഷ്യൽ ഫാനാണ്.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കപിലിന്റെ ചെകുത്താന്മാർ 1983ൽ വിശ്വകിരീടം ഉയർത്തിയപ്പോൾ അന്ന് ഗ്യാലറിയിലുണ്ടായിരുന്ന ചാരുലത 36 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പ് കാണാൻ എത്തിയിരിക്കുകയാണ്. ഇത്തവണയും ഇന്ത്യ കപ്പുയർത്തും എന്ന കാര്യത്തിൽ ഈ ആരാധികയ്ക്ക് സംശയം ഒന്നുമില്ല. ഇന്ത്യയ്ക്ക് വേണ്ടി ഗണേശ ഭഗവാനോട് പ്രാർത്ഥിച്ചിട്ടുണ്ടെന്നും എല്ലായ്‌പ്പോഴും തന്റെ പ്രാർത്ഥന ടീമിനുണ്ടാവുമെന്നും ചാരുലത പട്ടേൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP