Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉശിര് തെളിയിച്ചിട്ടും അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്നത് തോൽവികൾ മാത്രം; 62 റൺസിന് ജയിച്ചുകയറിയതോടെ സെമിഫൈനൽ സാധ്യത ഉയർത്തി ബംഗ്ലാദേശ്; ഷാക്കിബ് അൽ ഹസൻ മാൻ ഓഫ് ദ മാച്ച്; 263 റൺസ് പിന്തുടർന്ന അഫ്ഗാൻ വീണത് 200 റൺസ് എടുത്ത് 47ാം ഓവറിൽ

ഉശിര് തെളിയിച്ചിട്ടും അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്നത് തോൽവികൾ മാത്രം; 62 റൺസിന് ജയിച്ചുകയറിയതോടെ സെമിഫൈനൽ സാധ്യത ഉയർത്തി ബംഗ്ലാദേശ്; ഷാക്കിബ് അൽ ഹസൻ മാൻ ഓഫ് ദ മാച്ച്; 263 റൺസ് പിന്തുടർന്ന അഫ്ഗാൻ വീണത് 200 റൺസ് എടുത്ത് 47ാം ഓവറിൽ

മറുനാടൻ മലയാളി ബ്യൂറോ

സതാംപ്ടൺ: ഇന്ത്യയോട് പൊരുതി തോറ്റ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനോടും പരാജയം. അഫ്ഗാനിസ്താനെ 62 റൺസിനാണ് ബംഗ്ലാദേശ് കീഴക്കിയത്. ഇതോടെ ലോകകപ്പിൽ ബംഗ്ലാദേശ് സെമി ഫൈനൽ സാധ്യത നിലനിർത്തി. ബംഗ്ലാദേശ് ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം തേടി ഇറങ്ങിയ അഫാഗാനിസ്താന് 47 ഓവറിൽ 200 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.ഹാഫ് സെഞ്ചുറി നേടുകയും 10 ഓവറിൽ 29 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുക്കുകയും ചെയ്ത ഷാക്കിബ് അൽ ഹസന്റെ പ്രകടനമാണ് അഫ്ഗാനെ തകർത്തത്. ഷാക്കിബ് തന്നെയാണ് മാൻ ഓഫ് ദി മാച്ച്. ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു ബംഗ്ലാദേശ്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ അഫ്ഗാനിസ്താൻ അവസാന സ്ഥാനത്താണ്.

വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ വളരെ കരുതലോടെ തന്നെയാണ് റൺ ചെയ്സ് ആരംഭിച്ചത്. ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ നായകൻ ഗുലാബ്ദീൻ നയിബ് 47(75) റഹ്മത് ഷാ 24(35) എന്നിവർ നല്ല തുടക്കം നൽകി. സ്‌കോർ 49ൽ എത്തിയപ്പോൾ റഹ്മത് ഷാ ഷക്കീബിന്റെ പന്തിൽ തമാം പിടിച്ച് പുറത്തായി. സ്‌കോർ 79ൽ എത്തിയപ്പോൾ മൂന്നാമനായി എത്തിയ ഹാഷ്മത്തുള്ള ഷാഹിദി 11(31) പുറത്തായി.

ടീം ടോട്ടൽ 104ൽ എത്തിയപ്പോൾ 29ാം ഓവറിൽ നയിബ്, കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ് ഹീറോ മുഹമ്മദ് നബി 0(2) എന്നിവർ പുറത്തായപ്പോൾ അഫ്ഗാൻ പരുങ്ങലിലായി. സമിയുള്ള ഷൻവാരി, ഇക്രാം അലി ഖിൽ എന്നിവരാണ് ഇപ്പോൾ ക്രീസിൽ. അഞ്ചിൽ നാല് വിക്കറ്റും ഷക്കീബ് അൽ ഹസനാണ് നേടിയത്. അഷ്ഗർ അഫ്ഗാൻ 20(38) ആണ് അഞ്ചാമനായി പുറത്തായത്.

നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ നായകൻ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച ഫോമിൽ കളിക്കുന്ന ഷക്കീബ് അൽഹസൻ 51(69) മുഷ്ഫിഖ്വർ റഹിം 83(87) എന്നിവരുടെ അർധസെഞ്ച്വറികളുടെ മികവിലാണ് ബംഗ്ലാദേശ് 262 റൺസ് നേടിയത്. തമീം ഇഖ്ബാൽ 36(53) ലിറ്റൺ ദാസ് 16(17) സൗമ്യ സർക്കാർ 3(10) മഹ്മദുല്ള റിയാദ് 27(38), മുസാദക് ഹുസൈൻ 35(24) മുഹമ്മദ് സെയ്ഫുദ്ദീൻ 2(2) എന്നിങ്ങനെയാണ് മറ്റ് ബംഗ്ലാ ബാറ്റ്സ്മാന്മാരുടെ സ്‌കോറുകൾ. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉർ റഹ്മാൻ മൂന്ന് വിക്കറ്റും ഗുലാബ്ദിൻ നയിബ് രണ്ട് വിക്കറ്റും വീഴ്‌ത്തിയപ്പോൾ ദാവ്ലത് സദ്രാൻ മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP