Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗംഭീര തുടക്കം നൽകി ഫിഞ്ചും വാർണറും; അടിത്തറ പാഴാക്കി മധ്യനിരയും ഫിനിഷർമാരും; ആരൺ ഫിഞ്ചിന് വീണ്ടും സെഞ്ച്വറി; ഗംഭീര തിരിച്ച് വരവ് നടത്തി ഇംഗ്ലീഷ് ബൗളർമാർ; നിർണായക മത്സരത്തിൽ ഓസീസിനെ വീഴ്‌ത്താൻ ത്രീലയൺസിന് ലക്ഷ്യം 286 റൺസ്

ഗംഭീര തുടക്കം നൽകി ഫിഞ്ചും വാർണറും; അടിത്തറ പാഴാക്കി മധ്യനിരയും ഫിനിഷർമാരും; ആരൺ ഫിഞ്ചിന് വീണ്ടും സെഞ്ച്വറി; ഗംഭീര തിരിച്ച് വരവ് നടത്തി ഇംഗ്ലീഷ് ബൗളർമാർ; നിർണായക മത്സരത്തിൽ ഓസീസിനെ വീഴ്‌ത്താൻ ത്രീലയൺസിന് ലക്ഷ്യം 286 റൺസ്

വേൾഡ്കപ്പ് ഡെസ്‌ക്

ലോർഡ്‌സ് (ലണ്ടൻ): ലോകകപ്പ് ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ ഓസ്ട്രേലിക്ക് എതിരെ ഇംഗ്ലണ്ടിന് 286 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും അർധസെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് വാർണറുടെയും പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എടുക്കുകയായിരുന്നു. എന്നാൽ ഒരവസരത്തിൽ 32 ഓവറിൽ 173ന് 1 എന്ന നിലയിൽ കൂറ്റൻ സ്‌കോർ നേടും എന്ന് തോന്നിയ നിലയിൽ നിന്നാണ് ഇംഗ്ലീഷ് ബൗളർമാർ ഓസീസിനെ 300ന് താഴെ സ്‌കോറിൽ പിടിച്ച് കെട്ടിയത്. എല്ലാ ബൗളർമാരും മികച്ച തിരിച്ച് വരവ് നടത്തിയതാണ് ഓസീസിന് വിനയായതും ഇംഗ്ലണ്ടിന് തുണയായതും.ഇംഗ്ലണ്ടിനായി 10 ഓവറിൽ 46 റൺസ് വഴങ്ങി ക്രിസ് വോക്സ് രണ്ട് വിക്കറ്റ് എടുത്തു.

ജോഫ്ര ആർച്ചർ, മാർക് വുഡ്, ബെൻ സ്റ്റോക്, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.ഒരിക്കൽ കൂടി വിക്കറ്റിൽ ആരോൺ ഫിഞ്ച് -ഡേവിഡ് വാർണർ സഖ്യം മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് ഓസ്‌ട്രേലിയൻ ഓപ്പണർമാർ സെഞ്ച്വറി കൂട്ടുകെട്ടി തീർത്തത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 123 റൺസ് കൂട്ടിച്ചേർത്തു. ഡേവിഡ് വാർണറെ 53(61) പുറത്താക്കി മോയിൻ അലി ആ കൂട്ടുകെട്ട് പൊളിച്ചു. തകർപ്പൻ ഫോം തുടരുന്ന നായകൻ ആരൺ ഫിഞ്ച് ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറി തീർത്തു 100(116). സെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടടുത്ത പന്തിൽ ക്രിസ് വോക്സിനു ക്യാച്ച് നൽകിയാണ് ഓസീസ് നായകൻ പുറത്തായത്. ജോഫ്ര ആർച്ചർക്കാണ് വിക്കറ്റ്.

മുൻ നിര നൽകിയ തുടക്കം മധ്യനിരക്കും വാലറ്റത്തിനും മുതലാക്കാനാകാതെ പോയതോടെ ഓസീസ് സ്‌കോർ 285 ൽ ഒതുങ്ങി. ഉസ്മാൻ ഖ്വാജ 23(29) സ്റ്റീവ് സ്മിത്ത് 38(34) ഗ്ലെൻ മാക്‌സ്‌വെൽ 12(8) അലക്‌സ് ക്യാരി 38(27) പാറ്റ് കമ്മിൻസ് 1(4) മിച്ചൽ സ്റ്റാർക്ക് 4*(6) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP