Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിർണായക മത്സരത്തിൽ ഓസീസിന് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്ത് കങ്കാരുപ്പട സെമിയിൽ; നിലവിലെ ചാമ്പ്യന്മാരുടെ വിജയം 64 റൺസിന്; ഒൻപത് വിക്കറ്റ് വീഴ്‌ത്തി ലയൺസിനെ കൂട്ടിലാക്കിയത് ജെസൺ ബെഹറൻഡോഫ് മിച്ചൽ സ്റ്റാർക്ക് സഖ്യം; സെഞ്ച്വറി വീരൻ ആരൺ ഫിഞ്ച് കളിയിലെ കേമൻ; കപ്പുയർത്തുമെന്ന് എല്ലാവരും പറഞ്ഞ ഇംഗ്ലീഷുകാർക്ക് സെമിയിലെത്താൻ ശക്തരായ ഇന്ത്യയേയും കീവിസിനേയും മറികടക്കാതെ വഴിയില്ല

നിർണായക മത്സരത്തിൽ ഓസീസിന് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്ത് കങ്കാരുപ്പട സെമിയിൽ; നിലവിലെ ചാമ്പ്യന്മാരുടെ വിജയം 64 റൺസിന്; ഒൻപത് വിക്കറ്റ് വീഴ്‌ത്തി ലയൺസിനെ കൂട്ടിലാക്കിയത് ജെസൺ ബെഹറൻഡോഫ് മിച്ചൽ സ്റ്റാർക്ക് സഖ്യം; സെഞ്ച്വറി വീരൻ ആരൺ ഫിഞ്ച് കളിയിലെ കേമൻ; കപ്പുയർത്തുമെന്ന് എല്ലാവരും പറഞ്ഞ ഇംഗ്ലീഷുകാർക്ക് സെമിയിലെത്താൻ ശക്തരായ ഇന്ത്യയേയും കീവിസിനേയും മറികടക്കാതെ വഴിയില്ല

വേൾഡ്കപ്പ് ഡെസ്‌ക്‌

ലോർഡ്സ് (ലണ്ടൻ): നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ 64 റൺസിന് തകർത്ത് ഈ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളായി നിലവിലെ ചാമ്പ്യമാരായ ഓസ്‌ട്രേലിയ മുന്നേറി. ലോർഡ്‌സിൽ നടന്ന മത്സരത്തിൽ 286 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് പക്ഷേ 44.4 ഓവറിൽ 221 റൺസ് നേചാനെ കഴിഞ്ഞുള്ളു. 89 റൺസ് നേടിയ ബെൻ സ്‌റ്റോക്‌സ് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. 5 വിക്കറ്റ് വീഴ്‌ത്തിയ ജേസൺ ബെഹറൻഡോർഫ് നാല് വിക്കറ്റ് വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്ക് എന്നിവരാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. സെഞ്ച്വറി നേടിയ നായകൻ ആരൺ ഫിഞ്ചാണ് കളിയിലെ കേമൻ.

വിജയലക്ഷ്യമായ 286 റൺസ് പിന്തുടർന്ന ഇംഗ്ലീഷ് ടീമിന്റെ തുടക്കം വളരെ മോശമായിരുന്നു. ഇന്നിങ്‌സിന്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ ജെയിംസ് വിൻസ് 0(2) പുറത്തായി. ബെഹറൻഡോർഫ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. സ്‌കോർ 15ൽ എത്തിയപ്പോൾ ജോ റൂട്ടും 8(9) പുറത്തായി. ആറാം ഓവറിലെ അവസാന പന്തിൽ നായകൻ ഓയിൻ മോർഗൻ 4(7) വീണതോടെ ഇംഗ്ലീഷുകാർ 26ന് മൂന്ന് എന്ന നിലയിൽ തുടക്കത്തിലെ തകർന്നു. നാലാം വിക്കറ്റിൽ ജോണി ബെയ്‌സ്‌റ്റോയ്ക്ക് കൂട്ടായി എത്തി സ്‌റ്റോക്‌സ് ഒറ്റയ്ക്ക് പടനയിച്ച് 89(115) നടത്തിയ പോരാട്ടം മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. ഇതിനിടയ്ക്ക് സ്‌കോർ 53ൽ എത്തിയപ്പോൾ ബെയ്‌സ്‌റ്റോ 27(39) വീണു. വമ്പനടിക്കാരൻ ജോസ് ബട്‌ലർ 25(27) ക്രിസ് വോക്‌സ 26(34) എന്നിവർക്ക് തുടക്കം ലഭിച്ചെങ്കിലും മുന്നേറാൻ കഴിഞ്ഞില്ല. മൊയിൻ അലി വന്നത് പോലെ മടങ്ങി 6(9) ജോഫ്രാ ആർച്ചർ 1(4) എന്നിങ്ങനെയാണ് മറ്റുല്‌ളവരുടെ സ്‌കോർ.

സ്‌റ്റോക്‌സ് നിന്നപ്പോൾ പ്രതീക്ഷ കൈവിടാതിരുന്ന ഇംഗ്ലണ്ടിന് 37ാം ഓവറിൽ ഓൾറൗണ്ടർ പുറത്തായതോടെ തോൽവി ഉറപ്പാവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ബെഹറൻഡോർഫും നാല് വിക്കറ്റ് വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്കും ചേർ്ന്നാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ഇന്നത്തെ മത്സരത്തിലും തോറ്റതോട ഈ കപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിച്ചിരുന്ന ഇംഗ്ലണ്ട് സെമി പോലും കടക്കുമോ എന്ന് ശംശയമാണ്. ശക്തരായ ഇന്ത്യ, ന്യൂസിലാൻഡ് എന്നിവരെ മികച്ച റൺറേറ്റിൽ പരാജയപ്പെടുത്തുകയാണ് ഇനി ഇംഗ്ലണ്ടിന് സെമിയിലേക്കുള്ള വഴി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും അർധസെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് വാർണറുടെയും പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എടുക്കുകയായിരുന്നു. എന്നാൽ ഒരവസരത്തിൽ 32 ഓവറിൽ 173ന് 1 എന്ന നിലയിൽ കൂറ്റൻ സ്‌കോർ നേടും എന്ന് തോന്നിയ നിലയിൽ നിന്നാണ് ഇംഗ്ലീഷ് ബൗളർമാർ ഓസീസിനെ 300ന് താഴെ സ്‌കോറിൽ പിടിച്ച് കെട്ടിയത്. എല്ലാ ബൗളർമാരും മികച്ച തിരിച്ച് വരവ് നടത്തിയതാണ് ഓസീസിന് വിനയായതും ഇംഗ്ലണ്ടിന് തുണയായതും.ഇംഗ്ലണ്ടിനായി 10 ഓവറിൽ 46 റൺസ് വഴങ്ങി ക്രിസ് വോക്‌സ് രണ്ട് വിക്കറ്റ് എടുത്തു.

ജോഫ്ര ആർച്ചർ, മാർക് വുഡ്, ബെൻ സ്റ്റോക്, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.ഒരിക്കൽ കൂടി വിക്കറ്റിൽ ആരോൺ ഫിഞ്ച് -ഡേവിഡ് വാർണർ സഖ്യം മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് ഓസ്ട്രേലിയൻ ഓപ്പണർമാർ സെഞ്ച്വറി കൂട്ടുകെട്ടി തീർത്തത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 123 റൺസ് കൂട്ടിച്ചേർത്തു. ഡേവിഡ് വാർണറെ 53(61) പുറത്താക്കി മോയിൻ അലി ആ കൂട്ടുകെട്ട് പൊളിച്ചു. തകർപ്പൻ ഫോം തുടരുന്ന നായകൻ ആരൺ ഫിഞ്ച് ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറി തീർത്തു 100(116). സെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടടുത്ത പന്തിൽ ക്രിസ് വോക്‌സിനു ക്യാച്ച് നൽകിയാണ് ഓസീസ് നായകൻ പുറത്തായത്. ജോഫ്ര ആർച്ചർക്കാണ് വിക്കറ്റ്.

മുൻ നിര നൽകിയ തുടക്കം മധ്യനിരക്കും വാലറ്റത്തിനും മുതലാക്കാനാകാതെ പോയതോടെ ഓസീസ് സ്‌കോർ 285 ൽ ഒതുങ്ങി. ഉസ്മാൻ ഖ്വാജ 23(29) സ്റ്റീവ് സ്മിത്ത് 38(34) ഗ്ലെൻ മാക്സ്വെൽ 12(8) അലക്സ് ക്യാരി 38(27) പാറ്റ് കമ്മിൻസ് 1(4) മിച്ചൽ സ്റ്റാർക്ക് 4*(6) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP