Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യു.എ.ഇയിലെ പെന്തെക്കോസ്ത് സഭകളുടെ സുവർണ്ണ ജൂബിലി സമാപനം ശനിയാഴ്ച

യു.എ.ഇയിലെ പെന്തെക്കോസ്ത് സഭകളുടെ സുവർണ്ണ ജൂബിലി സമാപനം ശനിയാഴ്ച

ഷാർജ: യു.എ.ഇ യിലെ പെന്തെക്കോസ്ത് സഭകളുടെ സുവർണ്ണജൂബിലിയുടെ സമാപനം 26ന് ഷാർജ വർഷിപ് സെന്ററിൽ നടക്കും. യുഎഇയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (യുപിഎഫ്) ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

വൈകീട്ട് 6ന് നടക്കുന്ന പൊതുസമ്മേളനത്തിൽ 50ൽ പരം ഭാഷകളിൽ ക്രൈസ്തവ ഗാനങ്ങൾ പാടുന്ന ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് ജേതാവ് പൂജ പ്രേം യു.പി.എഫിന്റെ 50 അംഗ ക്വയറിനോട് ചേർന്ന് ഗാനങ്ങൾ ആലപിക്കും.

സമ്മേളനത്തിനോട് അനുബന്ധിച്ച് യുഎഇയിലെ മുതിർന്ന സഭാ ശുശ്രൂഷകന്മാർ , യു.പി.എഫ് മുൻകാല ഭാരവാഹികൾ, ബിസിനസുകാർ ,എഴുത്തുകാർ, പത്രപ്രവർത്തകർ, ഇവിടെ 40 വർഷം പിന്നിട്ട പെന്തെക്കോസ്ത് വിശ്വാസികൾ എന്നിവരെ ആദരിക്കുമെന്ന് യു .പി.എഫ് പ്രസിഡന്റ് പാസ്റ്റർ : സാം അടൂർ, സെക്രട്ടറി സന്തോഷ് ഈപ്പൻ, ട്രഷറർ വിനോദ് എബ്രഹാം എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി സന്തോഷ് ഈപ്പൻ 0506576490 എന്ന നമ്പറിൽ ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP