Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസ്എംവൈഎം അബുദാബിയുടെ രണ്ടാം വാർഷിക ആഘോഷം നടത്തി

എസ്എംവൈഎം  അബുദാബിയുടെ രണ്ടാം വാർഷിക ആഘോഷം നടത്തി

അബുദാബി: എസ്എംവൈഎം  അബുദാബിയുടെ  രണ്ടാം വാർഷിക ആഘോഷം വിപുലമായി നടത്തപെട്ടു. മുസ്സഫ യൂറോ കഫെ യിൽ വച്ച് നടന്ന വാർഷിക ആഘോഷം വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇരിങ്ങാലകുട രൂപതയിലെ മുരിങ്കുങ്ങൽ ഇടവക വികാരി ഫാ. തോമസ് കണ്ണപള്ളി വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ആഘോഷ ചടങ്ങുകൾ ഉൽഘാടനം ചെയ്ത് അനുഗ്രഹ സന്ദേശം നൽകുകയും ചെയ്തു.

എസ്എംവൈഎം പ്രസിഡന്റ് ടോം ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സീറോ മലബാർ സഭയുടെ അബുദാബി  മുസ്സഫ ഏരിയകളിലെ പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 2015- 2016 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികൾക്ക് ഫാ. തോമസ് കണ്ണപള്ളി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു സമ്മേളന വേദിയിൽ വച്ച് അനുഗ്രഹിക്കുകയുണ്ടായി . ഗൾഫു നാടുകളിൽ പ്രത്യേകിച്ചു അബുദാബി  മുസ്സഫ എന്നിവടങ്ങളിൽ സീറോ മലബാർ വിശ്വാസികൾ നേരിടുന്ന വിവിധ പ്രശനങ്ങളെ കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും ബിജു ഡോമിനിക്,  വർഗീസ് തോട്ടാൻ, ജിമ്മി വർഗീസ്, ബിജു മാത്യു, നിബിൻ ചേപ്പില എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു . അവതരിപ്പിച്ച വിഷയങ്ങൾ ബന്ധപെട്ട സഭാ നേതൃത്വങ്ങൾക്ക് അയച്ചു കൊടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വളർന്നു വരുന്ന തലമുറയ്ക്ക് മാതൃസഭ സ്‌നേഹം വളർത്തുവാൻ സീറോ മലബാർ മതബോധനം അത്യാവശ്യമാണന്നും ആയതിനാൽ എസ്എംവൈഎം അംഗങ്ങളായവരുടെ കുട്ടികൾക്ക് ജനുവരി  മുതൽ സീറോ മലബാർ മതബോധനം തുടങ്ങുവാൻ തീരുമാനിച്ചെന്നുള്ള അറിയിപ്പ് കരഘോഷത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്. എസ്എംവൈഎം അംഗങ്ങളുടെ കലാപരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടി .

റോയ്‌മോന്റെ നേതൃത്വത്തിൽ ഒരുക്കിയ സീറോ മലബാർ സഭയുടെ ചരിത്രത്തെ കുറിച്ചും കുർബാന ക്രമത്തെ കുറിച്ചും ഉള്ള എക്‌സിബിഷൻ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങുകയുണ്ടായി.  നോബിൾ ജേക്കബിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ഉത്തരവാദിത്വം ഏറ്റെടുത്തു . ഭാരവാഹികൾ : ആനിമേറ്റർസ്  സുനിൽ സെബാസ്റ്റ്യൻ,  ജോജി അലക്‌സ്ണ്ടർ, റോസി ബിജു, ഓർഗനൈസർ  ടോം ജോസ്, പ്രസിഡന്റ് നോബിൾ ജേക്കബ്, വൈസ് പ്രസിഡന്റ് ജിനോ ജോസഫ്, ജേക്കബ് ചാക്കോ, സിസിൻ സിജോ, ജെനെറൽ സിക്രട്ടറി  ജിബിൻ ഫ്രാൻസിസ്, സിക്രട്ടറി ജോസികുട്ടൻ പീയൂസ്, സച്ചിൻ ജോ, ജൂലി റോഷൻ, ട്രെഷറർ ജിജോ ജോർജ്, ജോയിന്റ് ട്രെഷറർ  ജേക്കബ് കുരുവിള , എക്‌സി അംഗങ്ങൾ  നിബിൻ ചേപ്പില, ജിജോ ജയിംസ്, സുനിൽ മാത്യു. വാർഷിക ആഘോഷങ്ങൾക്ക് നോബിൾ കെ ജോസഫ്, ജെയിംസ് ചാക്കോ,  സിജോ ഫ്രാൻസിസ്,  ജോമോൻ ഉലഹന്നാൻ തുടങ്ങിയവർ നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP