Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കഷ്ടാനുഭവ വാര ശുശ്രൂഷകൾ

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കഷ്ടാനുഭവ വാര ശുശ്രൂഷകൾ

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കഷ്ടാനുഭവ വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി.ശുശ്രൂഷകൾക്ക് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്താ മുഖ്യ കാർമ്മികത്വം വഹിക്കും.

ഏപ്രിൽ 12 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം, തുടർന്ന് നാല്പതാം വെള്ളിയുടെ വിശുദ്ധ കുർബ്ബാന, തുടർന്ന് കാതോലിക്കാ ദിനാഘോഷം.

ഏപ്രിൽ 13 ശനി വൈകിട്ട് 6-ന് സന്ധ്യാ നമസ്‌കാരം, വിശുദ്ധ കുർബ്ബാന, ഊശാന ശുശ്രൂഷകൾ നടക്കും.

ഏപ്രിൽ 14 ഞായർ വൈകിട്ട് ഏഴിന് സന്ധ്യാ നമസ്‌കാരം,ധ്യാന പ്രസംഗം തുടർന്ന് 'വാദേ ദൽമിനോ' ശുശ്രൂഷ.

ഏപ്രിൽ 17 ബുധൻ വൈകിട്ട് 6-ന് സന്ധ്യാ നമസ്‌കാരം, പെസഹ ശുശ്രൂഷകൾ, വിശുദ്ധ കുർബ്ബാന.

ഏപ്രിൽ 18 വ്യാഴം വൈകിട്ട് 7-ന് സന്ധ്യാ നമസ്‌കാരം, തുടർന്ന് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ കാൽ കഴുകൽ ശുശ്രൂഷ.

ഏപ്രിൽ 19 വെള്ളി രാവിലെ 7 മുതൽ വൈകിട്ട് 4 വരെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾ നടക്കും. ദുഃഖ വെള്ളി നമസ്‌കാരം, പ്രദക്ഷിണം , ധ്യാനം, സ്ലീബാ വന്ദനം , കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കഞ്ഞി നേർച്ച നടക്കും.

ഏപ്രിൽ 20 ശനി രാവിലെ 9-ന് ദുഃഖ ശനിയാശ്ചയുടെ വിശുദ്ധ കുർബ്ബാന.

വൈകിട്ട് 6.30-ന് സന്ധ്യാ നമസ്‌കാരം, വിശുദ്ധ കുർബ്ബാന, ഈസ്റ്റർ ശുശ്രൂഷകൾ.

ഏപ്രിൽ 15 തിങ്കൾ, ഏപ്രിൽ 16 ചൊവ്വാ ദിവസങ്ങളിൽ വൈകിട്ട് 7-ന് സന്ധ്യാ നമസ്‌കാരം തുടർന്ന് ധ്യാന പ്രസംഗം ഉണ്ടാകും.

കഷ്ടാനുഭവ വാര ശുശ്രൂഷകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം , സഹ വികാരി ഫാ. സജു തോമസ് , ഇടവക ട്രസ്റ്റീ ബിനു വർഗീസ് , സെക്രട്ടറി ബാബുജി ജോർജ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് 04-337 11 22.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP