Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അബുദാബി മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച

അബുദാബി മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

അബുദാബി : മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം 29ന് വെള്ളിയാഴ്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കുർബ്ബാന യോടെ തുടക്കം കുറി ക്കുന്ന കൊയ്ത്തുത്സവത്തിൽ ആദ്യഫലപ്പെരുന്നാൾ വിഭവങ്ങൾ വിശ്വാസി കൾ ദേവാലയ ത്തിൽ സമർപ്പിക്കും.

വൈകുന്നേരം നാല് മണിക്ക് നടക്കുന്ന വിളംബര യാത്രയോടെ തുടങ്ങുന്ന രണ്ടാം ഭാഗത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരി ക്കുന്നത് എന്ന് ഇടവക ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു. കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ഉത്സവ നഗരിയിൽ തനതു കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന 40 ഭക്ഷണ ശാലകൾ ഉണ്ടാകും.

മാർത്തോമ്മാ യുവജന സഖ്യത്തിന്റെ തനി നാടൻ തട്ടുകട, അലങ്കാര ച്ചെടികൾ, നിത്യോപയോഗ സാധനങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും. മാർഗ്ഗം കളിപ്പാട്ട്, അറബിക് നൃത്തം, കുട്ടികളുടെ സംഗീത - നൃത്ത പരിപാടികൾ, യു. എ. ഇ. സഹിഷ്ണുതാ വർഷാചരണം, ഭാരതവും ഐക്യഅറബ് നാടുകളും തമ്മിലുള്ള സൗഹാർദ്ദം, നിങ്ങളെ നട്ടിരിക്കുന്നിടന്നിടത്തു പുഷ്പിക്കുക എന്നീ പ്രമേയങ്ങളെ അന്വർഥമാക്കുന്ന ദൃശ്യാവിഷ്‌ക്കാരങ്ങൾ, നിശ്ചല ദൃശ്യ ങ്ങൾ, ലഘു ചിത്രീ കരണം തുടങ്ങിയവയും ഉത്സവ നഗരിയിൽ അരങ്ങേറും. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇടവക യുടെ വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും എന്ന് ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ പറഞ്ഞു.

സഹ വികാരി റവ. സി. പി. ബിജു, ജനറൽ കൺവീനർ അബു ഐപ്പ് കോശി, ട്രസ്റ്റിമാരായ ജിജു കെ. മാത്യു, ബിജു ജേക്കബ്ബ്, സെക്രട്ടറി സുജിത് മാത്യു വർഗ്ഗീസ്, പബ്ലിസിറ്റി കൺ വീനർ മാത്യു ജോർജ്ജ് തുടങ്ങിയ വരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP