Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഏകത നവരാത്രി സംഗീതോത്സവം'സെപ്റ്റംബർം 29 മുതൽ ഒക്ടോബർ 7-വരെ ഷാർജയിൽ

ഏകത നവരാത്രി സംഗീതോത്സവം'സെപ്റ്റംബർം 29 മുതൽ ഒക്ടോബർ 7-വരെ ഷാർജയിൽ

സ്വന്തം ലേഖകൻ

കത എല്ലാവർഷവും നടത്തി വരുന്ന 'നവരാത്രി മണ്ഡപം സംഗീതോത്സവം'* തുടർച്ചയായ എട്ടാം വർഷം, *2019 സെപ്റ്റംബർ മാസം 29 -ആം തീയതി മുതൽ ഒക്ടോബർ 7-ആം തീയതി വരെ, ഷാർജ ഗോൾഡ് സെന്ററിന് സമീപമുള്ള അൽ റയാൻ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്നു.

ഒക്ടോബർ മാസം 8- നു വിജയദശമി ദിവസം വിദ്യാരംഭത്തോട് കൂടി ഈ വർഷത്തെ നവരാത്രി മണ്ഡപം സംഗീതോത്സവത്തിനു പരിസമാപ്തി ആകുന്നതാണ്.എല്ലാവർഷത്തെയും പോലെ സംഗീത അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കൂടാതെ എല്ലാ സംഗീത പ്രേമികൾക്കും, ആസ്വാദകർക്കും സംഗീതാർച്ചന നടത്തുവാനും, ദിവ്യസംഗീതം ആസ്വദിക്കാനുമുള്ള അവസരമായിരിക്കും ഈ വർഷത്തെ നവരാത്രി മണ്ഡപം സംഗീതോത്സവത്തിൽ ലഭിക്കുക. കൂടാതെ സംഗീത വിദ്യാർത്ഥികൾക്ക് അരങ്ങേറ്റം നടത്തുന്നതിനുള്ള അവസരവും, ദൈവീകമായ ഈ നവരാത്രി സായാഹ്നങ്ങളിൽ ലഭിക്കുന്നതാണ്.

ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം 2019 സംഗീതാർച്ചനക്കായി രെജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബർ 10-ആം തീയതി ആണ്. രെജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 056 415 7322 / 050 8473 101

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP