Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ,യു എ ഇ മേഖല സമ്മേളനം ഡിസംബർ രണ്ടിന്

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ,യു എ ഇ മേഖല സമ്മേളനം ഡിസംബർ രണ്ടിന്

സ്വന്തം ലേഖകൻ

ദുബായ്: ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ മേഖല 29ാം മത് വാർഷിക സമ്മേളനം -'സമന്വയ 2019' ഡിസംബർ രണ്ടിന് ജബൽ അലി സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കും. 'യേശുവിനെ നോക്കുക ' എന്നതാണ് മുഖ്യചിന്താവിഷയം.

യുവജന പ്രസ്ഥാനം പ്രസിഡന്റും നിരണം ഭദ്രാസനാധിപനുമായ ഡോ .യൂഹാനോൻ മാർ ക്രിസ് സോസ്റ്റമോസ് മെത്രാപ്പൊലീത്താ, ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫീം മെത്രാപ്പൊലീത്ത, ഡോ.അലക്‌സാണ്ടർ ജേക്കബ്,IPS (Retd. DGP Kerala Police) ,യുവജന പ്രസ്ഥാനം കേന്ദ്ര വൈസ്.പ്രസിഡന്റ് .ഫാ വർഗ്ഗീസ് . റ്റി. വർഗ്ഗീസ്, മുൻ സോണൽ പ്രസിഡന്റ് ഫാ ജേക്കബ്ബ് ജോർജ്ജ് എന്നിവർ നേതൃത്വം നൽകും.

ഡിസംബർ - 2 തിങ്കൾ രാവിലെ 07:00-നു ഡോ .യൂഹാനോൻ മാർ ക്രിസ് സോസ്റ്റമോസ് മെത്രാപ്പൊലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന.തുടർന്ന് വാർഷിക സമ്മേളനം ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ ഉത്ഘാടനം ചെയ്യും.

ഡോ.ഏബ്രഹാം മാർ . സെറാഫീം മെത്രാപ്പൊലീത്ത, ഡോ.അലക്‌സാണ്ടർ ജേക്കബ്,IPS (Retd. DGP Kerala Police) ,യുവജന പ്രസ്ഥാനം കേന്ദ്ര വൈസ്.പ്രസിഡന്റ്. ഫാ വർഗ്ഗീസ് . റ്റി. വർഗ്ഗീസ്, മുൻ സോണൽ പ്രസിഡന്റ്
ഫാ. ജേക്കബ്ബ് ജോർജ്ജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾക്കു നേതൃത്വം നൽകും.

യു.എ.ഇ യിലെ 8 യൂണിറ്റുകളിൽ നിന്നുമായി അഞ്ഞുറോളം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി യുവജന പ്രസ്ഥാനം യുഎഇ മേഖല പ്രസിഡന്റ് ഫാ. അനീഷ് .ഐസക്ക് മാത്യു, മേഖല സെക്രട്ടറി ജോസ് .മത്തായി, ജനറൽ കൺവീനർ സാം മാത്യു കൈപ്പള്ളിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ജോസ്. മത്തായി-0552529690

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP