Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വില്ലാ സ്‌കൂളുകൾ ഇനി ഓർമ്മയാകും; അബുദാബിയിൽ എട്ടു വില്ലാ സ്‌കൂളുകൾക്ക് കൂടി പൂട്ടു വീഴുന്നു; നടപടി വിദ്യാർത്ഥികളുടെ സുരക്ഷ ലക്ഷ്യമിട്ട്

വില്ലാ സ്‌കൂളുകൾ ഇനി ഓർമ്മയാകും; അബുദാബിയിൽ എട്ടു വില്ലാ സ്‌കൂളുകൾക്ക് കൂടി പൂട്ടു വീഴുന്നു; നടപടി വിദ്യാർത്ഥികളുടെ സുരക്ഷ ലക്ഷ്യമിട്ട്

അബൂദബി: വിദ്യാർത്ഥികളുടെ സുരക്ഷ ലക്ഷ്യമിട്ട് രാജ്യത്തെ വില്ല സ്‌കൂളുകൾക്ക് താഴിടുന്നതോടെ വില്ലാ സ്‌കൂളുകൾ ഇനി ഓർമ്മയായി മാറും. അബൂദബിയിൽ ഈ അധ്യയന വർഷത്തോടെ എട്ട് വില്ലാ സ്‌കൂളുകൾ കൂടി അടപ്പിക്കുന്നു മെന്ന് വിദ്യഭ്യാസ കൗൺസിൽ അധികൃതർ അറിയിച്ചു. വ്യത്യസ്ത പാഠ്യപദ്ധതികൾ പിൻതുടരുന്ന സ്‌കൂളുകൾ ഓഗസ്റ്റ് അവസാനത്തോടെ ആയിരിക്കും അടയ്ക്കുക. ഇതോടെ എമിറേറ്റിലെ വില്ലാ സ്‌കൂളുകൾ ഓർമയാകും.

എമിറേറ്റിൽ 2009 ൽ 72 സ്‌കൂളുകൾ വില്ലകളിലാണു പ്രവർത്തിച്ചിരുന്നത്. 45000 വിദ്യാർത്ഥികളാണു വില്ലകളിലെ വിദ്യാലയങ്ങളിൽ പഠിച്ചിരുന്നത്. 2013-2014 അധ്യയന വർഷം ആയപ്പോഴേക്കും വില്ലാ സ്‌കൂളുകൾ എണ്ണം 25 ൽ ഒതുങ്ങി. ഈ അധ്യയന വർഷത്തിൽ 18 വില്ലാ സ്‌കൂളുകളുടെ പ്രവർത്തനം നിർത്തും. എട്ട് സ്‌കൂളുകൾ ഓഗസ്റ്റിൽ അടപ്പിക്കുന്നത്. മറ്റു പത്തു സ്‌കൂളുകൾ എമിറേറ്റിന്റെ പഠന പരസരത്തിനു അനുയോജ്യമായ രീതിയിൽ പണിത പുതിയ കെട്ടിടങ്ങളിലേക്കു മാറിയതായി അധികൃതർ വ്യക്തമാക്കി.

അറബ്, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യം നൽകിയും സ്‌കൂളുകൾക്കു നോട്ടീസ് നൽകിയുമാണു ഇത്തരം സ്‌കൂളുകൾ അടപ്പിക്കുന്ന തിയതി അറിയിക്കുന്നത്. സ്‌കൂളുകൾ രക്ഷിതാക്കൾക്കു വിവരം കൈമാറണം. ഇതിനു പുറമേ, സ്‌കൂളുകളുടെ പ്രധാന കവാടങ്ങളിൽ പൂട്ടുന്നതു സംബന്ധിച്ച ബോർഡ് സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP