Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾ ബാധ്യതകൾ തീർത്ത് തിരിച്ചെടുക്കാം; വാഹന ഉടമകൾക്ക് സമയപരിധി നിശ്ചയിച്ച് അജ്മാൻ പൊലീസ്

പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾ ബാധ്യതകൾ തീർത്ത് തിരിച്ചെടുക്കാം; വാഹന ഉടമകൾക്ക് സമയപരിധി നിശ്ചയിച്ച് അജ്മാൻ പൊലീസ്

സ്വന്തം ലേഖകൻ

അജ്മാൻ: നിയമ ലംഘനങ്ങളുടെ പേരിൽ ആറു മാസത്തിലേറെയായി അജ്മാനിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ ഓഗസ്റ്റ് രണ്ടിന് മുൻപ് കുടിശ്ശിക തീർത്ത് തിരിച്ചെടുക്കാൻ പൊലീസ് നിർദ്ദേശം. അല്ലാത്ത പക്ഷം ശക്തമായ നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നും സ്വീകരിക്കും. സമയപരിധിക്കുള്ളിൽ ബാധ്യതകൾ തീർത്ത് തിരിച്ചെടുക്കാത്ത വാഹനങ്ങൾ ലേലം ചെയ്യാനാണ് പൊലീസ് തീരുമാനം. വാഹനങ്ങൾ പിടിച്ചിടുന്ന സ്ഥലം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.

പട്രോളിങ് വകുപ്പ് ഉദ്യോഗസ്ഥർക്ക് ജോലിയിൽ അധിക ഭാരം ഒഴിവാക്കുന്നതും ഉദ്ദേശിച്ചാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. ചുവന്ന സിഗ്‌നൽ മറികടക്കുക, അനുവദനീയമായ പരിധിക്കപ്പുറം കാറിൽ കൂളിങ് ഫിലിം ഒട്ടിക്കുക, തെറ്റായ ഭാഗത്ത് കൂടി വാഹനം മറികടക്കുക, വാഹന ലൈസൻസ് പുതുക്കാതിരിക്കുക, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങളാണ് കഴിഞ്ഞ വർഷം പിടിച്ചിട്ടതിൽ ഭൂരിഭാഗവും.

നിയമ ലംഘനങ്ങളുടെ പേരിൽ പിടിക്കുന്ന വാഹനങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ സ്വകാര്യ സ്ഥലങ്ങളിൽ സൂക്ഷിക്കുന്ന സ്മാർട്ട് പദ്ധതി പൊലീസ് അടുത്തിടെ ആരംഭിച്ചിരുന്നു. പിടികൂടിയ വാഹനങ്ങളുടെ നിലവിലെ അവസ്ഥ പരിശോധിക്കാൻ ആഗ്രഹിക്കുന്ന വാഹന ഉടമകൾക്ക് അജ്മാൻ പൊലീസിന്റെ ww.ajmanpolice.gov.ae എന്ന വെബ്സൈറ്റ് പരിശോധിക്കുകയോ 06 7034566 എന്ന നമ്പറിൽ വിളിച്ച് അന്വേഷിക്കുകയോ ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP