Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിസ നടപടികൾ കൂടുതൽ സുഗമമാക്കി ഇ- വിഷൻ സംവിധാനവുമായി ദുബായ്; വിസകൾ ഇനി ഇ-മെയിലിൽ; അപേക്ഷിക്കാനും ഓൺലൈൻ

വിസ നടപടികൾ കൂടുതൽ സുഗമമാക്കി ഇ- വിഷൻ സംവിധാനവുമായി ദുബായ്; വിസകൾ ഇനി ഇ-മെയിലിൽ; അപേക്ഷിക്കാനും ഓൺലൈൻ

 

ദുബൈ: ദുബായിലെ വിസാനടപടികൾ ഇനി വിരൽത്തുമ്പിൽ. ആവശ്യമായ രേഖകളുമായി ഓൺലൈനിൽ അപേക്ഷിച്ചാൽ വിസയും ഇ-മെയിൽ വഴി നിങ്ങളെ തേടിയെത്തും. ഇതിനായി ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട.

വിസ അപേക്ഷകർക്ക് ഓഫിസുകളിൽ പോയി കാത്തിരിക്കാതെ ഇ മെയിലിലൂടെ വിസ കൈയിലത്തെുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴി ആവശ്യമായ രേഖകളുടെ പകർപ്പ് സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഇപ്പോൾ ദുബൈയിൽ ഇ-വിഷൻ സംവിധാനത്തിലൂടെ മാത്രമാണ് താമസ- കുടിയേറ്റ രേഖകൾ ശരിയാക്കാനും അപേക്ഷ സമർപ്പിക്കാനും സാധിക്കുക.

താമസ വിസ എടുക്കാനും പുതുക്കാനുമുള്ള നടപടിക്രമങ്ങൾ പൂർണമായും ഇ- വിഷൻ സംവിധാനത്തിലൂടെയാണ് ഇപ്പോൾ പൂർത്തിയാക്കുന്നത്. വിസ അപേക്ഷക്ക് ആവശ്യമായ അസ്സൽ രേഖകൾ ടൈപ്പിങ് സെന്ററുകളിൽ കാണിച്ചാൽ അതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓൺലൈൻ സംവിധാനത്തിലൂടെ താമസ-കുടിയേറ്റ വകുപ്പിന് സമർപ്പിക്കും.
വകുപ്പ് അപേക്ഷകൾ പരിശോധിച്ച് അർഹതയുള്ളവരുടെ വിസ പകർപ്പുകൾ അപേക്ഷകരുടെ ഇമെയിൽ വിലാസത്തിലേക്ക് അയച്ചുകൊടുക്കും. ഒപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സന്ദേശവും ലഭിക്കും.

മുൻകാലത്ത് വിസ നടപടികൾക്ക് ആവശ്യമായിരുന്ന രേഖകൾക്ക് പുറമെ സ്‌പോൺസർ ചെയ്യുന്നയാളുടെ അസ്സൽ യു.എ.ഇ തിരിച്ചറിയൽ കാർഡ്, അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് (ഐബാൻ), സ്‌പോൺസറുടെ ഇമെയിൽ വിലാസം എന്നിവ ഇ- വിഷനിലൂടെ അപേക്ഷിക്കാൻ ആവശ്യമാണ്. വേഗത്തിൽ വിസ ലഭ്യമാകണമെങ്കിൽ അതിനും സംവിധാനമുണ്ട്. ദുബൈയുടെ എല്ലാ മേഖലകളിലും അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുകയെന്ന ഭരണാധികാരികളുടെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് റാശിദ് അൽ മർറി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP