Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളിയാഴ്‌ച്ച മുതൽ ഏകീകൃത തൊഴിൽ കരാറിൽ ഒപ്പിടുന്നവർക്ക് മാത്രമേ വർക്ക് പെർമിറ്റ് നൽകൂ എന്ന് യുഎഇ; തൊഴിൽമേഖലയിൽ അടിമുടി പരിഷ്‌കരണവുമായി മന്ത്രാലയം

വെള്ളിയാഴ്‌ച്ച മുതൽ ഏകീകൃത തൊഴിൽ കരാറിൽ ഒപ്പിടുന്നവർക്ക് മാത്രമേ വർക്ക് പെർമിറ്റ് നൽകൂ എന്ന് യുഎഇ; തൊഴിൽമേഖലയിൽ അടിമുടി പരിഷ്‌കരണവുമായി മന്ത്രാലയം

ദുബൈ: 2016ലേക്കുള്ള ഏകീകൃത കരാർ ഒപ്പിട്ട് തൊഴിൽ ദാതാവ് സമർപ്പിച്ചിട്ടില്ലെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കാനോ പുതിയ നൽകാനോ കഴിയില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.ഏകീകൃത തൊഴിൽ കരാറിൽ ഒപ്പിടുന്നവർക്ക് മാത്രമേ ജനുവരി മുതൽ വർക്ക് പെർമിറ്റ് നൽകൂ. വർക്ക് പെർമിറ്റ് പുതുക്കണമെങ്കിലും ഏകീകൃത തൊഴിൽ കരാറിൽ ഒപ്പു വെയ്ക്കണം. ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമത്തിന്റെ ഭാഗമായാണ് നടപടി.

യുഎഇയുടെ തൊഴിൽമേഖലയെ അടിമുടി പരിഷ്‌കരിക്കുന്ന വ്യവസ്ഥകളാണ് ജനുവരി മുതൽ നിലവിൽ വരുന്നത്. ഇതുപ്രകാരം വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് തൊഴിലാളിയും തൊഴിൽദാതാവും തമ്മിൽ ഏകീകൃത കരാറിൽ ഒപ്പുവെക്കണം. നിലവിൽ വർക്ക് പെർമിറ്റുള്ളവർക്ക് അത് പുതുക്കുന്നതിനും ഏകീകൃത കരാറിൽ ഒപ്പുവെക്കണമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെമ്പാടുമുള്ള തൊഴിലാളികൾക്കായി ഒരേ സ്വഭാവത്തിലുള്ള കരാറാണ് യുഎഇ തൊഴിൽ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിൽ മേഖലയുടെ നിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ മൂന്ന് പുതിയ വ്യവസ്ഥകളാണ് ജനുവരി ഒന്ന് മുതൽ നിലവിൽ വരുന്നത്. ജീവനക്കാരുടെ തൊഴിൽ മാറ്റത്തിലെ സങ്കീർണതകൾ കുറയ്ക്കുന്നതിനും മികച്ച തൊഴിലാളി തൊഴിലുടമ ബന്ധം വാർത്തെടുക്കുന്നതിനുമായാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത്. തൊഴിലാളി രാജ്യത്തേക്ക് എത്തുന്നതിന് മുമ്പ് തന്നെ തൊഴിലിന്റെ സ്വഭാവവും വ്യവസ്ഥകളും വേതനവും വ്യക്തമാക്കുന്ന ഓഫർ ലെറ്റർ ഒപ്പിടുന്നതടക്കമുള്ള മാറ്റങ്ങളാണ് ജനുവരി ഒന്ന് മുതൽ നടപ്പിലാകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP