Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്ത മാസം ഇന്ധനവില കുറയാൻ സാധ്യത; പ്രതീക്ഷയോടെ പ്രവാസികളടക്കമുള്ള ജനങ്ങൾ

അടുത്ത മാസം ഇന്ധനവില കുറയാൻ സാധ്യത; പ്രതീക്ഷയോടെ പ്രവാസികളടക്കമുള്ള ജനങ്ങൾ

ദുബായ്: യുഎഇയിൽ അടുത്ത മാസം ഇന്ധന വിലയിൽ കുറവുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇന്ധന വിലയിൽ നടപ്പാക്കേണ്ട പരിഷ്‌ക്കാരങ്ങൾ ജൂലൈ മാസം പ്രഖ്യാപിച്ചതിനെ തുടർന്ന് ഓഗസ്റ്റ് മാസം പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരികയായിരുന്നു. തുടർന്ന് പെട്രോൾ വിലയിൽ 24 ശതമാനം വർധനയും ഡീസൽ വിലയിൽ 29 ശതമാനം വർധനയുമാണ് പ്രഖ്യാപിച്ചത്. എന്നാൽ ഓരോ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കുമെന്നും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതനുസരിച്ച് സെപ്റ്റംബർ മാസത്തെ ഇന്ധന വില ഈയാഴ്ച തന്നെ പ്രഖ്യാപിക്കും. പെട്രോൾ വിലയും ഡീസൽ വിലയും കുറയാൻ സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള മാസത്തെ ഓരോ ദിവസത്തേയും ഇന്ധനവിലയുടെ ബെഞ്ച്മാർക്ക് പ്രൈസ് രേഖപ്പെടുത്തിയ ശേഷമായിരിക്കും അടുത്ത മാസത്തെ നിരക്ക് നിജപ്പെടുത്തുക എന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. ഇതനുസരിച്ച് പെട്രോൾ വിലയും ഡീസൽ വിലയും നേരിയ തോതിൽ കുറയുമെന്നാണ് റിപ്പോർട്ടുകൾ.

അന്താരാഷ്ട്ര വിലയുടെ ശരാശരിയും ഇന്ധനക്കടത്തും യുഎഇയിലെവിതരണ കമ്പനികളുടെ പ്രവർത്തന ചെലവും പരിഗണിച്ചാണ് എല്ലാ മാസവും വില പുനർനിശ്ചയിക്കുന്നത്. വില പുതുക്കി നിശ്ചയിക്കുന്നതിന് ഊർജമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. മത്താർ അൽ നയാദി അധ്യക്ഷനായുള്ള സമിതിക്കാണ് ചുമതല നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സർക്കാർ സബ്‌സിഡിയോടെ കുറഞ്ഞ നിരക്കിലായിരുന്നു രാജ്യത്ത് ഇന്ധന വിതരണം നടന്നിരുന്നത്. എന്നാൽ സബ്‌സിഡി എടുത്തു കളഞ്ഞതോടെ വില വർധന നേരിടുന്ന ജനങ്ങൾക്ക്  ഇതോടെ ജീവിത ചെലവും വർധിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP