Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിൽ ഗതാഗത സംവിധാനം പഴയ നിലയിലേക്ക്; മെട്രോയും ബസുകളും ജലഗതാഗതവും പഴയ സമയത്ത് ഓടിത്തുടങ്ങി; രാത്രിയും പകലും യാത്ര ചെയ്യാം

ദുബായിൽ ഗതാഗത സംവിധാനം പഴയ നിലയിലേക്ക്; മെട്രോയും ബസുകളും ജലഗതാഗതവും പഴയ സമയത്ത് ഓടിത്തുടങ്ങി; രാത്രിയും പകലും യാത്ര ചെയ്യാം

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് 19നെ അതിവേഗം അതിജീവിച്ച് ദുബായ് പഴയ നിലയിലേക്ക് മടങ്ങുന്നു. ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായതോടെ ദുബായിൽ ഗതാഗത സംവിധാനം പഴയതു പോലെ പുനരാരംഭിച്ചു. മെട്രോയും ബസും ട്രാമും ജലയാനങ്ങളും വീണ്ടും ഓടിത്തുടങ്ങി. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 5.30 മുതൽ രാത്രി 12 വരെയാണ് മെട്രോ ഗ്രീൻ ലൈനിലെ പുതുക്കിയ സമയം. വ്യാഴാഴ്ച രാത്രി ഒരു മണിവരെ സർവിസ് ഉണ്ടായിരിക്കും.

വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി ഒരുമണി വരെയും മെട്രോ ഗ്രീൻ ലൈനിൽ സർവിസ് നടത്തും. റെഡ് ലൈനിലെ സർവിസുകൾ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ അഞ്ചിന് ആരംഭിക്കും. ശനി മുതൽ വ്യാഴംവരെ രാവിലെ ആറു മുതൽ രാത്രി ഒന്നുവരെയാണ് ട്രാമിന്റെ സമയം. വെള്ളിയാഴ്ചകളിൽ ഇത് രാവിലെ ഒമ്പതു മുതൽ രാത്രി ഒന്നുവരെയായിരിക്കും. എന്നാൽ, മെട്രോ സ്‌റ്റേഷനുള്ളിലും ട്രെയിനിലും സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ല.

ട്രെയിനുകളിൽ അടയാളപ്പെടുത്തിയ സീറ്റുകളിൽ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. മെട്രോ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന സമയത്ത് ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിരുന്നു. സാധാരണ തീരുന്നതിന്റെ പകുതിസമയം കൊണ്ടാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. ദുബായിലെ ബസുകൾ രാവിലെ നാലു മുതൽ രാത്രി ഒരുമണിവരെ സർവീസ് നടത്തും. എന്നാൽ, ഇന്റർസിറ്റി ബസുകൾ സർവീസ് തുടങ്ങിയിട്ടില്ല. ദുബായിലെ ജലഗതാഗതവും സർവീസ് തുടങ്ങിയിട്ടുണ്ട്. ദുബൈ അബ്രറയിൽ അൽജദ്ദാദ്, ഫെസ്റ്റിവൽ സിറ്റി, ക്രീക്ക്, മറീന എന്നിവിടങ്ങളിൽ മറൈൻ സർവീസ് തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP