Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ ഫീസ് വർദ്ധിപ്പിച്ചതിന് പിന്നാലെ സ്‌കൂൾ ബസ് ഫീസും കൂടും; പ്രതിമാസം 40 ദിർഹം വരെ വർദ്ധിപ്പിക്കാൻ ഒരുങ്ങി സ്‌കൂൾ ട്രാൻസ്‌പോർട്ട് സർവീസസ്; രക്ഷിതാക്കൾക്ക് വീണ്ടും ഇരുട്ടടി

സ്‌കൂൾ ഫീസ് വർദ്ധിപ്പിച്ചതിന് പിന്നാലെ സ്‌കൂൾ ബസ് ഫീസും കൂടും; പ്രതിമാസം 40 ദിർഹം വരെ വർദ്ധിപ്പിക്കാൻ ഒരുങ്ങി സ്‌കൂൾ ട്രാൻസ്‌പോർട്ട് സർവീസസ്; രക്ഷിതാക്കൾക്ക് വീണ്ടും ഇരുട്ടടി

യു.എ.ഇയിൽ സ്വകാര്യ സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുമെന്ന വാർത്തയ്കക്് പിന്നാലെ സ്‌കൂൾ ബസ് ഫീയും വർദ്ധിക്കുമെന്ന് സൂചന.രാജ്യത്തെ പ്രമുഖ സകൂൾ ബസ് നടത്തിപ്പുകാരായ സ്‌കൂൾ ട്രാൻസ്‌പോർട്ട് സർവീസസ് ആണ് 40 ദിർഹം വരെ പ്രതിമാസം വർധിപ്പിക്കാൻ തീരുമാനിച്ചത്.

യു.എ.ഇയിലെ 65 സ്‌കൂളുകളിൽ പഠിക്കുന്ന 72000 വിദ്യാർത്ഥികളാണ് എസ്.ടി.എസിന്റെ സേവനം ആശ്രയിക്കുന്നത്. 1800 ബസുകളാണ് ഇവർക്കുള്ളത്. കിന്റർ ഗാർട്ടനിൽ പഠിക്കുന്ന ഒരു കുഞ്ഞിന് 440 ദിർഹമാണ് പ്രതിമാസം ബസ് ഫീസ്. നടത്തിപ്പ് ചെലവിൽ വന്ന വർധനവാണ് ഫീസ് നിരക്കിൽ മാറ്റം വരുത്താൻ നിർബന്ധിതമാക്കിയത് എന്നാണ് എസ്.ടി.എസ്
നൽകുന്ന വിശദീകരണം.

അതേ സമയം മുൻപെങ്ങുമില്ലാത്തത്ര വർധന വരുത്തിയതോടെ ഇതിനു വക കണ്ടത്തൊൻ വഴിയില്ലാതെ വിഷമിക്കുകയാണ് പ്രവാസി കുടുംബങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP