Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാർജയിൽ നാളെ മുതൽ സ്‌കൂളുകൾ തുറക്കും; സ്‌കൂളുകളിലേക്ക് എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

ഷാർജയിൽ നാളെ മുതൽ സ്‌കൂളുകൾ തുറക്കും; സ്‌കൂളുകളിലേക്ക് എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

സ്വന്തം ലേഖകൻ

നാളെ മുതൽ ഷാർജയിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും. സ്‌കൂളുകളിലേക്ക് എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് എത്തേണ്ടത്. ഈ നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്‌കൂളുകാർ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

ഇതു കൂടാതെ, പാലിക്കേണ്ട കോവിഡ് ചട്ടങ്ങൾ സംബന്ധിച്ച കത്ത് സ്‌കൂൾ അധികൃതർക്കും അയച്ചിട്ടുള്ളതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 30ന് യുഎഇയിൽ വിദ്യാലയങ്ങൾ തുറന്നെങ്കിലും ഷാർജയിൽ പൂർണമായും ഓൺലൈൻ വിദ്യാഭ്യാസം തുടരാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ആഴ്ചയോടെ പതിയെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ വിദ്യാഭ്യാസമോ സ്‌കൂളിൽ നേരിട്ടെത്തിയുള്ള പഠനമോ തീരുമാനിക്കാൻ രക്ഷിതാക്കൾക്ക് അനുവാദം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP