Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരാണോ നിങ്ങൾ? എങ്കിൽ മക്കൾക്ക് യുഎഇ സ്‌കോളർഷിപ്പ് ലഭിച്ചേക്കും; സ്‌കോളർഷിപ്പോടെ ബിരുദം വരെ പഠിക്കാൻ ഉടൻ അപേക്ഷിക്കാം

കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരാണോ നിങ്ങൾ? എങ്കിൽ മക്കൾക്ക് യുഎഇ സ്‌കോളർഷിപ്പ് ലഭിച്ചേക്കും; സ്‌കോളർഷിപ്പോടെ ബിരുദം വരെ പഠിക്കാൻ ഉടൻ അപേക്ഷിക്കാം

സ്വന്തം ലേഖകൻ

അബുദാബി: യുഎഇയിൽ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. ബിരുദം വരെയുള്ള പഠനത്തിനാണ് സ്‌കോളർഷിപ്പ് നൽകുക.

ഹയ്യക്കും (സ്വാഗതം) എന്ന പേരിൽ ആവിഷ്‌കരിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ആനുകൂല്യം സ്വദേശികൾക്കും വിദേശികൾക്കും ലഭിക്കും. സ്‌കോളർഷിപ്പ് ലഭിക്കുവാനായി ഈ മാസം 30നകം അപേക്ഷ സമർപ്പിക്കണം. ഡോക്ടർ, നഴ്‌സ് മുതൽ ആശുപത്രി ക്ലീനർമാർക്കുവരെ അപേക്ഷിക്കാം.

ഇതിനോടകം 1850 അപേക്ഷകൾ ലഭിച്ചതായും അധികൃതർ അറിയിച്ചു. സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ് ലഭിക്കുക എന്നതിനാൽ വിദേശികളുടെ മക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക പ്രയാസമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP