Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സലാം ഫുട്‌ബോൾ പ്രകാശനം വെള്ളിയാഴ്ച വൈകീട്ട്

സലാം ഫുട്‌ബോൾ പ്രകാശനം വെള്ളിയാഴ്ച വൈകീട്ട്

സ്വന്തം ലേഖകൻ

ദുബായ്/ റിയാദ്: സലാം ഫുട്‌ബോൾ പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച (30 - 10 -2020 ) വൈകുന്നേരം 4.30 നു പുതിയോട്ടിൽ സലാമിന്റെ ഗ്രാമമായ ചേന്ദമംഗല്ലൂരിലും സൗദി അറേബ്യ, യു.എ. ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും നടക്കും. ഗൾഫ് നാടുകളിലെ പ്രകാശനം ഓൺലൈൻ വഴിയായിരിക്കും.

കേരള ജൂനിയർ ടീമിലും കർണാടകക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചു, ഇന്ത്യൻ കോച്ചിങ് ക്യാമ്പ് വരെ എത്തിയ മധുരകോട്‌സിന്റെ പ്രശസ്ത ഫുട്‌ബോൾ താരമായിരുന്ന പുതിയോട്ടിൽ അബ്ദുൽ സലാമിനെ സ്മരിച്ച് നാട്ടുകാരും പ്രശസ്തരും എഴുതിയ ഓർമ കുറിപ്പുകളാണ് പുസ്തകത്തിൽ. ജൂലൈ 21 നായിരുന്നു അദ്ദേഹം അന്തരിച്ചത്. മാധ്യമ പ്രവർത്തകൻ കെ.ടി. അബ്ദുറബ്ബ് ആണ് പുസ്തകത്തിന്റെ എഡിറ്റർ.

1980 കളിൽ തെന്നിന്ത്യൻ മൈതാനങ്ങളിൽ മുഴങ്ങിക്കേട്ട പേരായിരുന്നെങ്കിലും ഈ വർഷം ജൂലൈ മാസത്തിൽ സലാം മരിക്കുമ്പോൾ അയൽവാസികൾക്കുപോലും അറിയില്ലായിരുന്നു സലാം അറിയപ്പെട്ട കളിക്കാനായിരുന്നുവെന്നു. പലർക്കും അദ്ദേഹം ഗൾഫിൽ നിന്നും മടങ്ങിവന്ന ഒരു സാധാരണ കാല്പന്തുകളിക്കാരൻ മാത്രമായിരുന്നു. ഇതുപോലെയുള്ള ഒരുപാട് താരങ്ങളുണ്ട്. നമ്മുടെ നാട്ടിലെ ഫുട്ബാൾ രംഗം നേരിടുന്ന ഈ വേദനകരമായ യഥാർഥ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു പുസ്തകമിറക്കാൻ ആലോച്ചിതെന്നു കെ.ടി അബ്ദുറബ്ബ് പറഞ്ഞു

ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളായിരുന്ന ഐ എം വിജയൻ, യു. ഷറഫലി, പ്രേംനാഥ് ഫിലിപ്പ്, എന്നിവർക്ക് പുറമെ കേരള താരങ്ങളായിരുന്ന കുരികേശ് മാത്യു, സക്കീർ, ഹബീബ് റഹ്മാൻ, റിക്കി ബ്രൗൺ, കെ അഷ്റഫ് തുടങ്ങി കാൽപ്പന്തു ലോകത്തു നിന്ന് ഒരുപാട് പേർ സലാമിനെ സ്മരിക്കുന്നുണ്ട് പുസ്തകത്തിൽ.

പ്രശസ്ത മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായ ഒ.അബ്ദുറഹ്മാൻ, ഹമീദ് ചേന്നമംഗലൂർ, ഒ അബ്ദുള്ള, സി.ടി. അബ്ദുറഹീം, എം എം ജാഫർ ഖാൻ, മലിക് നാലകത്ത്, ഇ.കെ അബ്ദുൽ സലിം, തുടങ്ങിയവരും ലേഖനങ്ങൾ എഴുതുന്നുണ്ട്.

സലാമിനൊപ്പം കളിച്ച ചേന്ദമംഗല്ലൂരിലെ പഴയ ഫുട്‌ബോൾ ടീമംഗങ്ങൾ ചേർന്ന് പുതിയ തലമുറയിലെ പ്രശസ്തനായ കളിക്കാരൻ സി. കെ സിദ്ദിഖിന് നൽകിയാണ് പ്രകാശനം കർമം നിർവഹിക്കുക. തുടർന്ന് പഴയ കളിക്കാരെയും ചേന്ദമംഗല്ലൂരിലെ ക്ലബ്ബു്കളെയും ആദരിക്കും. ശേഷം പുസ്തകം വിതരണത്തിനായി ബ്രസീൽ, ചൈതന്യ, യുണൈറ്റഡ് എഫ് സി, ഈസ്റ്റ് എഫ് സി എന്നീ ക്ലബ്ബു്കളെ ഏൽപ്പിക്കും. ഹോം സിനിമ താരം ബന്ന ചേന്ദമംഗല്ലൂരാണ് പ്രകാശന കർമ്മ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ഗൾഫിൽ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ശരീഫ് ചിറക്കൽ, മുഷ്താഖ് ടി.ടി. അജ്മൽ ഹാദി, സാലിഹ് ടി, കെ.പി.ഫൈസൽ, സഫീർ വട്ടക്കണ്ടത്തിൽ, സി.ടി. അമീൻ, സജിദ് അലി പി.എം, ടി.കെ ശമീൽ എന്നിവരാണ്.

കേരളത്തിലും കർണാടകയിലും കൂടെ കളിച്ചവരുടെ അനുഭങ്ങൾക്ക് പുറമെ ഒരുകാലത്തു കേരളത്തിൽ കാൽപ്പന്തുകളിയിൽ തിളങ്ങി പിന്നെ പ്രവാസം സ്വീകരിച്ചവരുടെ അനുഭവങ്ങളും പുസ്തകത്തിൽ കടന്നു വരുന്നുണ്ട്. പെൻഡുലം ബുക്ക്‌സ് ആണ് പ്രസാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP