Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സസ്‌പെൻസുകളൊരുക്കി കാഴ്ചക്കാരെ കാത്തിരിക്കുന്നത് നിരവധി പക്ഷി, മൃഗാദികൾ; കോവിഡ് കാലത്തെ അടച്ചു പൂട്ടലിനു ശേഷം ഒക്ടോബർ അഞ്ചു മുതൽ ദുബായ് സഫാരി പാർക്ക് വീണ്ടും തുറക്കും; അറേബ്യൻ ഡെസർട്ട് സഫാരിക്കും അവസരം

സസ്‌പെൻസുകളൊരുക്കി കാഴ്ചക്കാരെ കാത്തിരിക്കുന്നത് നിരവധി പക്ഷി, മൃഗാദികൾ; കോവിഡ് കാലത്തെ അടച്ചു പൂട്ടലിനു ശേഷം ഒക്ടോബർ അഞ്ചു മുതൽ ദുബായ് സഫാരി പാർക്ക് വീണ്ടും തുറക്കും; അറേബ്യൻ ഡെസർട്ട് സഫാരിക്കും അവസരം

സ്വന്തം ലേഖകൻ

ദുബായ്: ഒക്‌ടോബർ അഞ്ച് മുതൽ ദുബായ് സഫാരി പാർക്ക് വീണ്ടും തുറന്നു പ്രവർത്തിക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് പാർക്കിന്റെ പ്രവർത്തനം നടക്കുക. സന്ദർശകർക്ക് http://dubaisafari.ae/ എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

119 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ ആയിരക്കണക്കിന് പക്ഷി, മൃഗാദികളുണ്ട്. കോവിഡ് കാലത്തെ അടച്ചു പൂട്ടലിനു ശേഷം വീണ്ടും തുറക്കുമ്പോൾ കാഴ്ചക്കാർക്ക് സസ്‌പെൻസൊരുക്കി കൂടുതൽ മൃഗങ്ങളെ എത്തിച്ചിട്ടുണ്ട്.

ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, എക്‌സ്‌പ്ലോറർ വില്ലേജ് എന്നിങ്ങനെ വേർതിരിച്ചിരിക്കുന്ന പാർക്കിൽ അറേബ്യൻ ഡെസർട്ട് സഫാരിക്കും അവസരമുണ്ട്. കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചാണ് പാർക്ക് തുറക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP