Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുഗതാഗത സംവിധാനം സ്ഥിരമായി ഉപയോഗിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ പുതിയ നോൽകാർഡ് പാക്കേജുകൾ സ്വന്തമാക്കിക്കൊള്ളൂ

പൊതുഗതാഗത സംവിധാനം സ്ഥിരമായി ഉപയോഗിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ പുതിയ നോൽകാർഡ് പാക്കേജുകൾ സ്വന്തമാക്കിക്കൊള്ളൂ

ദുബൈയിലെ മെട്രോ, ബസ്, ട്രാം തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലെ സ്ഥിരം യാത്രക്കാർക്കായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി പുതിയ നോൽ കാർഡ് പാക്കേജുകൾ പുറത്തിറക്കി. പ്രതിദിന, പ്രതിവാര , പ്രതിമാസ ത്രൈമാസ പാക്കേജുകളിലൂടെ സ്ഥിരം യാത്രക്കാർക്ക് യാത്രാക്കൂലിയിനത്തിൽ 47 ശതമാനം വരെ ലാഭമുണ്ടാകാമെന്ന് ആർ.ടി.എ അറിയിച്ചു. ഇതുവരെ പ്രതിദിന, പ്രതിമാസ പാക്കേജുകൾ മാത്രമാണ് ലഭ്യമായിരുന്നത്.

നവംബർ 11ന് ട്രാം ഉദ്ഘാടന ദിനത്തിലാണ് പാക്കേജുകൾ പ്രാബല്യത്തിൽ വരിക. വിദ്യാർത്ഥികൾ, 60 വയസ്സിന് മേലെയുള്ള സ്ഥിരം താമസക്കാർ, മറ്റുതരത്തിലുള്ള സാമൂഹികക്ഷേമ ആനുകൂല്യങ്ങൾ പറ്റുന്നവർ തുടങ്ങിയവർക്ക് 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്.

ഒരു സോണിൽമാത്രം സ്ഥിരംയാത്ര ചെയ്യുന്നവർക്ക് ലെവൽ ഒന്ന്, രണ്ട് സോണുകളിലായി യാത്ര ചെയ്യുന്നവർക്ക് ലെവൽ രണ്ട്, ഏത് സോണിലും യാത്ര ചെയ്യാവുന്നവർക്ക് ലെവൽ മൂന്ന് എന്നിങ്ങനെ പാക്കേജുകളെ മൂന്ന് തലത്തിൽ തിരിച്ചിട്ടുണ്ട്. ദീർഘകാല പാക്കേജ് എടുക്കുന്നവർക്ക്കൂടുതൽ ഇളവുകൾ ലഭിക്കും.

മുഴുവൻ സോണുകളിലുമായി യാത്രചെയ്യാവുന്ന ലെവൽ മൂന്ന് വാർഷിക പാക്കേജ് എടുത്തവരിൽനിന്ന് പ്രതിദിന യാത്രയ്ക്കായി 7.3 ദിർഹമേ ഈടാക്കുകയുള്ളൂ. വിദ്യാർത്ഥികളും മുതിർന്നവരും 3.65 ദിർഹം നൽകിയാൽ മതിയാകും. ഇരു സോണുകളിലുമായുള്ള ലെവൽ രണ്ട് വാർഷിക പാക്കേജ്പ്രകാരം പ്രതിദിന യാത്രാക്കൂലി 4.84 ദിർഹവും ഓറ്റസോണിൽ മാത്രം യാത്രചെയ്യുന്നവർക്ക് 2.9 ദിർഹവുമായിരിക്കും. വിദ്യാർത്ഥികളും മുതിർന്നവരും നേർപകുതി നൽകിയാൽ മതി. ജീവനക്കാർക്ക് പൊതുവാഹനങ്ങളിൽ യാത്രാ ആനുകൂല്യം അനുവദിക്കുന്ന

കമ്പനികൾക്ക് വാർഷിക നോൽ പാക്കേജ് ഏറെ ഗുണകരമായിരിക്കും.അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ അഞ്ച് ദിവസത്തിനകം പാക്കേജുകൾ പ്രവർത്തനക്ഷമമാകും. ഇത് കിട്ടിയില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വാഭാവികമായും പാക്കേജ് ലഭ്യമായിത്തുടങ്ങുമെന്നും ആർ.ടി.എ. അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP