Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂണിയൻ കോപ്പിന്റെ അൽ വർഖയിലെ സിറ്റിമാൾ പ്രോജക്ട് 92 ശതമാനം പൂർത്തിയായി

സ്വന്തം ലേഖകൻ

യു.എ.ഇ യിലെ ഏറ്റവും വലിയ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്പിന്റെ അൽ വർഖ സിറ്റി മാൾ പ്രോജക്ട് 92 ശതമാനം പൂർത്തിയായതായി ഇൻവെസ്റ്റ്മെന്റ് ഡിവിഷൻ വെളിപ്പെടുത്തി. ഏകദേശം 21.5 കോടി ദിർഹം നിർമ്മാണച്ചെലവ് കണക്കാക്കുന്ന അൽ വർഖ പ്രോജക്ടിലൂടെ ചരക്ക് സംഭരണം 20 ശതമാനംവരെ വർധിക്കുമെന്നാണ് കരുതുന്നത്. യൂണിയൻ കോപ്പിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും സമൂഹത്തിലെ കൂടുതൽ ആളുകളിലേക്ക് സേവനങ്ങൾ എത്തിക്കുന്നതിനും പുറമെ ഉപഭോക്താക്കൾക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായാണ് അൽ വർഖ സിറ്റി മാൾ പ്രോജക്ട്.

ദുബായിലെ അൽ വർഖ മൂന്നിൽ മിർഡിഫിലും അൽ വർഖക്കും ഇടയിലൂടെ എമിറേറ്റ്സ് റോഡിലേക്കുള്ള ട്രിപ്പോളി സ്ട്രീറ്റിലാണ് മാൾ സ്ഥിതി ചെയ്യുന്നത്. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് യൂണിയൻ കോപ്പിന്റെ സേവനങ്ങൾ എത്തിക്കാൻ സാധിക്കുമെന്ന് യൂണിയൻ കോപ്പ് സിഇഒ. ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലസി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP