Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് രോഗികളെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർക്കൊപ്പം ഇനി നായകളും ഉണ്ടാകും; പൊലീസ് നായയെ ഉപയോഗിച്ചുള്ള പുതിയ സംവിധാനത്തിന് യുഎഇയിൽ തുടക്കം

കോവിഡ് രോഗികളെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർക്കൊപ്പം ഇനി നായകളും ഉണ്ടാകും; പൊലീസ് നായയെ ഉപയോഗിച്ചുള്ള പുതിയ സംവിധാനത്തിന് യുഎഇയിൽ തുടക്കം

സ്വന്തം ലേഖകൻ

അബുദാബി: കോവിഡ് രോഗികളെ കണ്ടെത്തുവാനുള്ള ആരോഗ്യ പ്രവർത്തകരുടെ ശ്രമങ്ങൾക്കൊപ്പം ഇനി മുതൽ ദുബായിലെ പൊലീസ് നായയും ഉണ്ടാകും. പൊലീസ് നായയെ ഉപയോഗിച്ച് കോവിഡ് എളുപ്പത്തിൽ കണ്ടുപിടിക്കുന്ന സംവിധാനത്തിന് യുഎഇയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോവിഡ് സംശയമുള്ള വ്യക്തികളുടെ വിയർപ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളിൽ നിക്ഷേപിച്ച് അടച്ച ശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്. ഒരേസമയം നിരവധി ആളുകളുടെ സാംപിളുകൾ മണപ്പിക്കുമ്പോൾ രോഗലക്ഷണമുള്ള വ്യക്തികളുടെ സാംപിളിനരികിൽ മാത്രമേ പൊലീസ് നായ നിൽക്കൂ. 92% കൃത്യതയോടെയുള്ള ഫലമാണ് ലഭിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇത്തരം പരിശോധനകൾ വ്യാപകമാക്കാനാണ് തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP