Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലിപ്പെരുന്നാൾ: ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം പ്രകടമാക്കിയ 265 തടവുകാർക്ക് കൂടി മോചനം; ഇനിയുള്ള ജീവിതം സന്തോഷകരമായിരിക്കട്ടെയെന്ന് ഭരണാധികാരികൾ

ബലിപ്പെരുന്നാൾ: ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം പ്രകടമാക്കിയ 265 തടവുകാർക്ക് കൂടി മോചനം; ഇനിയുള്ള ജീവിതം സന്തോഷകരമായിരിക്കട്ടെയെന്ന് ഭരണാധികാരികൾ

സ്വന്തം ലേഖകൻ

അജ്മാൻ: ബലിപ്പെരുന്നാൾ മുൻനിർത്തി 265 തടവുകാർക്ക് കൂടി മോചനം നൽകി യു.എ.ഇ. യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 203 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചപ്പോൾ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 62 തടവുകാരെ മോചിപ്പിക്കുമെന്ന് അറിയിച്ചു. 515 തടവുകാർക്ക് മാപ്പ് നൽകി മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ഇത് കൂടാതെ 265 തടവുകാരെയാണ് മോചിപ്പിക്കുന്നത്. ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്. ഭരണാധികാരിയുടെ നടപടി ആഘോഷ വേളയിൽ അവരുടെ കുടുംബങ്ങളിൽ സന്തോഷം നൽകുവാൻ ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അജ്മാൻ പൊലീസ് കമാന്റർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. തടവിന് ശേഷമുള്ള ജീവിതം സന്തോഷകരമായിരിക്കട്ടെയെന്നും അദേഹം ആശംസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP