Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബൈയിലെ വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത വർ ആഴ്ചയിൽ പി.സി.ആർ ടെസ്റ്റിന് വിധേയമാകണം; ഈ മാസം 11 മുതൽ പുതിയ നിബന്ധന നിലവിൽ

ദുബൈയിലെ വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത വർ ആഴ്ചയിൽ പി.സി.ആർ ടെസ്റ്റിന് വിധേയമാകണം; ഈ മാസം 11 മുതൽ പുതിയ നിബന്ധന നിലവിൽ

സ്വന്തം ലേഖകൻ

ദുബൈയിലെ വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത വർ ആഴ്ചയിൽ പി.സി.ആർ ടെസ്റ്റിന് വിധേയമാകണമെന്നത് നിർബന്ധമാക്കി.വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും ഈ നിബന്ധന ബാധകമാണ്. കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത പക്ഷം ഇവർ ഓരോ ഏഴ് ദിവസം കൂടുമ്പോഴും പി.സി.ആർ പരിശോധനക്ക് വിധേയമാകണം.

ഈ മാസം 11 മുതൽ പുതിയ നിബന്ധന നിലവിൽ വരും.ഓൺലൈൻ വഴി പ്രവർത്തിക്കുന്നവർക്കും കാമ്പസിൽ ജോലി ചെയ്യുന്നവർക്കും ഇക്കാര്യത്തിൽ ഇളവില്ലെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു. നഴ്‌സറികൾ മുതൽ യൂനിവേഴ്‌സിറ്റികൾ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ നിയമം അനുസരിക്കണം.

അതേസമയം, വാക്‌സിൻ സ്വീകരിക്കാൻ ആരോഗ്യപരമായ തടസമുള്ളവർ, വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർ എന്നിവർക്ക് ഇളവുണ്ടാകും. ദുബൈയിൽ റമദാനിൽ ഇശാഹ് പ്രാർത്ഥനക്കായി ബാങ്ക് വിളിച്ചാൽ അഞ്ച് മിനിറ്റനകം ജമാഅത്ത് നമസ്‌കാരം ആരംഭിക്കണമെന്ന് മതകാര്യവകുപ്പ് നിർദേശിച്ചു. ഇശാഹും തറാവീഹും അടക്കം അരമണിക്കൂറിൽ നമസ്‌കാരം പൂർത്തിയാക്കി പള്ളികൾ അടക്കണമെന്നും നിർദേശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP