Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇനി രാവിലെ മുതലുള്ള കാത്തിരിപ്പു വേണ്ടാ... യുഎഇയിൽ പാസ്‌പോർട്ട് പുതുക്കാൻ ഓൺലൈൻ സേവനം; പ്രായമായവരും കുട്ടികളും നേരിട്ട് എത്തുകയും വേണ്ട

ഇനി രാവിലെ മുതലുള്ള കാത്തിരിപ്പു വേണ്ടാ... യുഎഇയിൽ പാസ്‌പോർട്ട് പുതുക്കാൻ ഓൺലൈൻ സേവനം; പ്രായമായവരും കുട്ടികളും നേരിട്ട് എത്തുകയും വേണ്ട

സ്വന്തം ലേഖകൻ

ദുബായ്: ഇന്ത്യക്കാർക്ക് പാസ്‌പോർട്ട് കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ഇനി നീണ്ട ക്യൂവിൽ നിൽക്കേണ്ടാ. ഓൺലൈൻ സംവിധാനം വഴി മുൻകൂട്ടി ബുക്ക് ചെയ്ത് പാസ്‌പോർട്ട് പുതുക്കാൻ എത്താം. ബി.എൽ.എസിന്റെ യു.എ.ഇയിലെ പത്ത് സെന്ററുകളിലും ഈ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഉണ്ടായിരുന്ന ഈ സേവനം കൊവിഡിന്റെ പശ്ചാത്തലത്തിൽ തടസ്സപ്പെട്ടിരുന്നു. ഓൺലൈൻ ബുക്കിങ് നിലച്ചതോടെ സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ബി.എൽ.എസ് സെന്ററുകൾക്കു മുന്നിൽ ക്യൂ നീണ്ടത്. രാവിലെ മുതൽ ക്യൂവിൽ നിന്നിട്ടും പലർക്കും സേവനം ലഭ്യമാകാതെയും വന്നു. ഈ സാഹചര്യത്തിലാണ് ഓൺലൈൻ ബുക്കിങ് സംവിധാനം പുനരാരംഭിച്ചത്.

blsindiavisa-uae.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിന്റെ ഹോം പേജിൽ തന്നെ 'ബുക്ക് യുവർ അപ്പോയിന്റ്‌മെന്റ്' എന്നൊരു ലിങ്കുണ്ട്. അതിൽ പ്രവേശിച്ച ശേഷം ഏത് സെന്ററിലാണ് ബുക്ക് ചെയ്യേണ്ടത് എന്ന് തിരഞ്ഞെടുക്കണം. ശേഷം പോകാൻ ഉദ്ദേശിക്കുന്ന തീയതി സെലക്ട് ചെയ്യണം. ആ ദിവസം ബുക്കിങ് പൂർണമാണെങ്കിൽ മറ്റേതെങ്കിലും ദിവസം മാറ്റി നൽകണം. പോകാൻ ഉദ്ദേശിക്കുന്ന സമയവും ആവശ്യമായ സേവനങ്ങളും മറ്റ് വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യണം. അപേക്ഷ നൽകുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകണം. നവജാത ശിശുക്കളുടെ പാസ്‌പോർട്ടിനായി മാതാപിതാക്കളിൽ ആരുടെയെങ്കിലും പാസ്‌പോർട്ട് നമ്പർ നിർബന്ധമാണ്.

പാസ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കാൻ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഗർഭിണികളും നിശ്ചയദാർഢ്യമുള്ളവരും 12 വയസ്സിൽ താഴെയുള്ള കുട്ടികളും ബി.എൽ.എസ് സെന്ററുകളിൽ നേരിട്ടെത്തേണ്ടെന്നും നിർദേശമുണ്ട്. സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് നടപടി. ഇവരുടെ അപേക്ഷ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ വഴി പാസ്‌പോർട്ട് ഓഫിസിൽ എത്തിച്ചാൽ മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP