Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാഹനം പാർക്ക് ചെയ്യുമ്പോഴും ഇനി ശ്രദ്ധ വേണം; കൃത്യമായി പാർക്ക് ചെയ്തവർക്കു പിന്നിൽ മാർഗ തടസമുണ്ടാക്കിയാൽ 500 ദിർഹം പിഴ; മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്

വാഹനം പാർക്ക് ചെയ്യുമ്പോഴും ഇനി ശ്രദ്ധ വേണം; കൃത്യമായി പാർക്ക് ചെയ്തവർക്കു പിന്നിൽ മാർഗ തടസമുണ്ടാക്കിയാൽ 500 ദിർഹം പിഴ; മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്

സ്വന്തം ലേഖകൻ

അജ്മാൻ: വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്. ഇത്തരം നടപടി മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നതിനും കാലതാമസം വരുത്തുന്നതിനും കാരണമാക്കുന്നതായും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.

വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നതുമൂലം നിരവധിപേർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെ തുടർന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നടപടിയുമായി രംഗത്തുവന്നത്. ഇത്തരം നിയമലംഘനങ്ങൾക്ക് 500 ദിർഹം പിഴ ഈടാക്കുമെന്ന് അജ്മാൻ പൊലീസ് അറിയിച്ചു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം സ്ഥലം നിശ്ചയിച്ചിട്ടും കൃത്യമായി പാർക്ക് ചെയ്തവരുടെ പിറകിൽ മാർഗ തടസ്സമുണ്ടാക്കുന്നവർ ചെയ്യുന്നത് കടുത്ത നിയമലംഘനമാണ് എന്ന വിലയിരുത്തലിലാണ് ഈ നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP