Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളുകളിലെ കായിക അക്കാദമികളും കോച്ചിങ് ക്യാമ്പുകളും തുറക്കും; നിയന്ത്രണങ്ങൾ പാലിച്ചു തുറക്കാൻ രജിസ്‌ട്രേഷൻ നിർബന്ധം; ഒരോന്നായി തുറന്ന് ദുബായ്

സ്‌കൂളുകളിലെ കായിക അക്കാദമികളും കോച്ചിങ് ക്യാമ്പുകളും തുറക്കും; നിയന്ത്രണങ്ങൾ പാലിച്ചു തുറക്കാൻ രജിസ്‌ട്രേഷൻ നിർബന്ധം; ഒരോന്നായി തുറന്ന് ദുബായ്

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് 19 നിയന്ത്രണങ്ങൾക്ക് ഇളവു നൽകുന്നതിന്റെ ഭാഗമായി ഓരോ സ്ഥാപനങ്ങളായി തുറക്കുകയാണ് ദുബായ്. ഫുട്‌ബോൾ പരിശീലന കേന്ദ്രങ്ങളും സ്വിമ്മിങ് പൂളുകളും തുറക്കുവാൻ അനുമതി നൽകിയതിനു പിന്നാലെ കായിക അക്കാദമികളും കോച്ചിങ് ക്യാമ്പുകളും തുറക്കുകയാണ്. സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾക്കാണ് തുറന്നു പ്രവർത്തിക്കുവാൻ സാധിക്കുക.

ദുബൈ സ്പോർട്സ് കൗൺസിൽ തീരുമാനം അനുസരിച്ച് ചില നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇവ തുറക്കേണ്ടത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. മുൻകരുതൽ നിർദേശങ്ങൾ പാലിച്ച് തുറക്കാൻ തയ്യാറാകുന്ന അക്കാദമികൾ സ്പോർട്സ് കൗൺസിലിന്റെ വെബ്‌സൈറ്റിൽ (www.dubaisc.ae) രജിസ്റ്റർ ചെയ്യേണ്ടതാണ്.

സ്പോർട്സ് കൗൺസിൽ സംഘം സന്ദർശനം നടത്തി ഉറപ്പുവരുത്തിയ ശേഷം മാത്രമേ പ്രവർത്തനാനുമതി നൽകൂ. തുറക്കാവുന്ന അക്കാദമികളുടെ പട്ടികയും അധികൃതർ പുറത്തുവിട്ടു. ക്രിക്കറ്റ്, ഫുട്‌ബോൾ, ടെന്നിസ്, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ എന്നീ കോർട്ടുകളാണ് പരിശീലനങ്ങൾക്കായി തുറക്കാവുന്നത്. ട്രാക്കുകളിലും ഇൻഡോർ സ്‌റ്റേഡിയങ്ങളിലും സ്വിമ്മിങ് പൂളുകളിലും ഫിറ്റ്‌നസ് സെന്ററുകളിലും പരിശീലനം നടത്താം.

ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റിയുമായി (കെ.എച്ച്.ഡി.എ) സഹകരിച്ച് തയ്യാറാക്കിയ മുൻകരുതൽ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് അക്കാദമികൾ തുറക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP