Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാഹനം മാത്രം സൂക്ഷിച്ചാൽ പോരാ... നമ്പർ പ്ലേറ്റും നന്നായി നോക്കണം; കേടു വരുത്തുകയോ കൃത്രിമം കാട്ടുകയോ ചെയ്താൽ കടുത്ത നിയമ നടപടിയുമായി അബുദാബി പൊലീസ്

വാഹനം മാത്രം സൂക്ഷിച്ചാൽ പോരാ... നമ്പർ പ്ലേറ്റും നന്നായി നോക്കണം; കേടു വരുത്തുകയോ കൃത്രിമം കാട്ടുകയോ ചെയ്താൽ കടുത്ത നിയമ നടപടിയുമായി അബുദാബി പൊലീസ്

സ്വന്തം ലേഖകൻ

അബുദാബി: വാഹനം പൊന്നു പോലെ സൂക്ഷിക്കുന്നവരാകും നമ്മൾ. അതിനെന്തെങ്കിലും കേടുപാടുകൾ പറ്റിയാൽ ഉടൻ തന്നെ റിപ്പയർ ചെയ്ത് ശരിയാക്കുകയും ചെയ്യും. എന്നാൽ നമ്പർ പ്ലേറ്റിന് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അത്ര പെട്ടെന്ന് അതു ശ്രദ്ധയിൽ പെട്ടെന്നു വരില്ല. എന്നാൽ, ഇനി മുതൽ അതു കൂടി നിർബന്ധമായും ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് അബുദാബി പൊലീസ്.

കാരണം, ഇനി മുതൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ കൃത്രിമം കാട്ടുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുവാനാണ് അബുദാബി പൊലീസിന്റെ തീരുമാനം. ഡ്രൈവറുടെ അനുമതിയോടെ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുകയോ നമ്പർ പ്ലേറ്റ് വികൃതമാക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്.

കണ്ടുകെട്ടുന്ന വാഹനം തിരിച്ചെടുക്കാൻ അര ലക്ഷം ദിർഹം ആയിരിക്കും അടയ്‌ക്കേണ്ടി വരിക. മാത്രമല്ല, മൂന്നു മാസത്തിനകം തുക അടച്ചു വാഹനം തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്ററുകൾ ഇറക്കി ബോധവൽക്കരണവും ശക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP