Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വേണ്ട കണ്ണ് പരിശോധനയ്ക്ക് ഇനി ദൂരേക്ക് പോവേണ്ട; മൊബൈൽ ഐ ടെസ്റ്റിങ് സംവിധാനം നിലവിൽ

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വേണ്ട കണ്ണ് പരിശോധനയ്ക്ക് ഇനി ദൂരേക്ക് പോവേണ്ട; മൊബൈൽ ഐ ടെസ്റ്റിങ് സംവിധാനം നിലവിൽ

സ്വന്തം ലേഖകൻ

ദുബൈയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ കണ്ണ് പരിശോധനാ സംവിധാനം ഇനി അപേക്ഷകന്റെ അരികിലെത്തും. ലൈസൻസ് നൽകുന്ന നടപടികൾ ഡിജിറ്റൽ വത്കരിക്കുന്നതിന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അവതരിപ്പിച്ച ക്ലിക്ക് ആൻഡ് ഡ്രൈവ് പദ്ധതിയുടെ ഭാഗമായാണ് പുതിയ സൗകര്യം.

ആദ്യഘട്ടത്തിൽ അൽജാബിർ ഒപ്ടിക്കൽസുമായി ചേർന്നാണ് ദുബൈ റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി മൊബൈൽ ഐ ടെസ്റ്റിങ് സേവനം ആരംഭിക്കുന്നത്. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സൗകര്യം ഒരുങ്ങുന്നത്. ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനും ലൈസൻസ് പുതുക്കാനും അപേക്ഷകൻ ആദ്യം കാഴ്ചശക്തി പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. ഡിജിറ്റൽ സംവിധാനം വഴി പ്രത്യേകം അപേക്ഷിച്ചാൽ ഈ പരിശോധനാ വാഹനം അപേക്ഷകൻ ആവശ്യപ്പെടുന്ന സ്ഥലത്തെത്തും.

കണ്ണ് പരിശോധിച്ച് ലൈസൻസ് പുതുക്കുന്ന നടപടികൾ പെട്ടെന്ന് പൂർത്തിയാക്കാം. അടുത്തഘട്ടത്തിൽ കൂടുതൽ ഒപ്ടിക്കൽ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം വാഹനങ്ങൾ പുറത്തിറക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP