Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം വർദ്ധിപ്പിക്കുന്നു; 2026 ആവുമ്പോഴോക്കും 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കും

യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം വർദ്ധിപ്പിക്കുന്നു; 2026 ആവുമ്പോഴോക്കും 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കും

സ്വന്തം ലേഖകൻ

യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ നീക്കം. 2026 ആവുമ്പോഴോക്കും 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സ്വകാര്യ മേഖലയിൽ 50 ജീവനക്കാരിൽ അധികമുള്ള സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലുകളെ മിനിമം സ്വദേശിവത്കരണം വാർഷികാടിസ്ഥാനത്തിൽ രണ്ട് ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഇങ്ങനെ 2026 ആവുമ്പോഴേക്കും 10 ശതമാനം സ്വദേശിവത്കരണം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 50 ഇന ഫെഡറൽ പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് രണ്ട് ശതമാനത്തിൽ നിന്ന് 10 ശതമാനമാക്കി വർദ്ധിപ്പിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അഞ്ച് വർഷത്തേക്ക് പ്രതിമാസം 5000 ദിർഹം വീതം നൽകുന്ന സാലറി സപ്പോർട്ട് സ്‌കീം ഉൾപ്പെടെ ഇതിനായി രൂപം നൽകിയിട്ടുണ്ട്. ബിരുദധാരികളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും തൊഴിലില്ലായ്മയ്‌ക്കെതിരായ പിന്തുണയ്ക്കും വേണ്ടി 100 കോടി ദിർഹത്തിന്റെ പ്രത്യേക ഫണ്ടാണ് നീക്കിവെയ്ക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP