Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് മുതൽ ദുബൈ എയർപോർട്ട് റൺവേ അടച്ചിടും; വിമാനങ്ങൾ സർവ്വീസ് നടത്തുക ജബൽഅലിയിലെ മക്തൂം എയർപോർട്ട് വഴി; മാറ്റങ്ങൾ അറിയാം

ഇന്ന് മുതൽ ദുബൈ എയർപോർട്ട് റൺവേ അടച്ചിടും; വിമാനങ്ങൾ സർവ്വീസ് നടത്തുക ജബൽഅലിയിലെ മക്തൂം എയർപോർട്ട് വഴി; മാറ്റങ്ങൾ അറിയാം

സ്വന്തം ലേഖകൻ

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയുടെ ഒരുഭാഗം അറ്റകുറ്റപണിക്കായി അടക്കുന്നതിനാൽ ഇന്ന് മുതൽ വിമാന സർവീസിൽ മാറ്റങ്ങളുണ്ടാകും. പല വിമാനങ്ങളും ജബൽഅലിയിലെ മക്തൂം എയർപോർട്ട് വഴിയാണ് സർവീസ് നടത്തുക. കേരളത്തിലേക്കുള്ള പല സർവീസുകൾക്കും മാറ്റമുണ്ടെന്ന് എയർ ഇന്ത്യ എക്സ്‌പ്രസും, എയർ ഇന്ത്യയും അറിയിച്ചു.

DXB എന്ന് അയാട്ട കോഡുള്ള ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും നാളെ മുതൽ DWC എന്ന കോഡുള്ള ജബൽ അലിയിലെ മക്തൂം എയർപോർട്ട് അഥവാ ദുബൈ സെൻട്രൽ വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. രണ്ട് വിമാനത്താവളങ്ങളും തമ്മിൽ 60 കിലോമീറ്ററിലേറെ ദൂരമുള്ളതിനാൽ മാറ്റം മുൻകൂട്ടി അറിഞ്ഞില്ലെങ്കിൽ യാത്ര മുടങ്ങും.

ദുബൈ വിമാനത്താവളത്തിൽ നിന്ന് ജബൽഅലിയിലെ വിമാനത്താവളത്തിലേക്ക് ഓരോ അരമണിക്കൂറൂം സൗജന്യബസ് ഏർപ്പെടുത്തിയിട്ടുണ്ട്. എയർ ഇന്ത്യയുടെ 1833 ദുബൈ-കൊച്ചി വിമാനം ജബൽഅലി വിമാനത്താവളം വഴിയാണ് സർവീസ് നടത്തുക. ചെന്നൈ, ബംഗളൂരു വിമാനങ്ങൾ ഷാർജ വഴിയാണ് സർവീസ് നടത്തുക.എയർ ഇന്ത്യ എക്സ്‌പ്രസിന്റെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗലാപുരം, തിരുച്ചിറപ്പള്ളി സർവീസുകളും ജബൽ അലിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വാർത്താകുറിപ്പിൽ അറിയിച്ചു. ഫ്‌ളൈ ദുബൈ വിമാനങ്ങളുടെ സർവീസും ജബൽഅലിയിലേക്ക് മാറ്റിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP