Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബൈയിൽ നിർദേശിച്ച സ്ഥലങ്ങളിൽ മാത്രം ഇ-സ്‌കൂടർ പാർക് ചെയ്യണമെന്ന് ആർടിഎ; നിയമ ലംഘിച്ചാൽ 200 ദിർഹം പിഴ

ദുബൈയിൽ നിർദേശിച്ച സ്ഥലങ്ങളിൽ മാത്രം ഇ-സ്‌കൂടർ പാർക് ചെയ്യണമെന്ന് ആർടിഎ; നിയമ ലംഘിച്ചാൽ 200 ദിർഹം പിഴ

സ്വന്തം ലേഖകൻ

ദുബൈ: നിർദേശിച്ച സ്ഥലങ്ങളിൽ മാത്രം ഇ-സ്‌കൂടർ പാർക് ചെയ്യണമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അഥോറിറ്റി (ആർടിഎ). ഇ-സ്‌കൂടർ അനധികൃതമായി പാർക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ 200 ദിർഹം പിഴ ഈടാക്കുമെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ് നൽകി. ഇ-സ്‌കൂടറുകൾ പാർക് ചെയ്യാൻ കൃത്യമായ പ്രദേശങ്ങൾ നിർണയിച്ചിട്ടുണ്ട്. അവിടെ മാത്രമെ പാർക് ചെയ്യാൻ പാടുള്ളൂവെന്നും അധികൃതർ പറഞ്ഞു.

ഇ-സ്‌കൂടർ ലൈസൻസിനായി അപേക്ഷ സമർപിക്കാൻ നിരവധി പേരാണ് തയ്യാറെടുക്കുന്നത്. ഈ മാസാവസാനം മുതൽ ആർ ടി എയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ ടെസ്റ്റും പരിശീലനവും പൂർത്തിയാക്കുന്നവർക്ക് ലൈസൻസ് നൽകും.

ദുബൈയിലെ തെരഞ്ഞെടുത്ത സൈകിൾ ട്രാകിലൂടെ ഇ-സ്‌കൂടർ ഓടിക്കാൻ കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP