Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേരിൽ കൂടാൻ പാടില്ല;ഹാളുകളിൽ നടക്കുന്ന ചടങ്ങുകളിൽ 100 പേർക്ക് വരെ പങ്കെടുക്കാം;ഷാർജയിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും

വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേരിൽ കൂടാൻ പാടില്ല;ഹാളുകളിൽ നടക്കുന്ന ചടങ്ങുകളിൽ 100 പേർക്ക് വരെ പങ്കെടുക്കാം;ഷാർജയിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും

സ്വന്തം ലേഖകൻ

ഷാർജയിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും.വീടുകളിൽ വെച്ച് നടക്കുന്ന സാമൂഹിക പരിപാടികൾക്ക് ശാർജയിൽ 50 പേരിലധികം പേർ പങ്കെടുക്കാൻ പാടില്ലെന്ന് അധികൃതർ. എന്നാൽ ഹാളുകളിൽ നടക്കുന്ന ചടങ്ങുകളിൽ പരമാവധി 100 പേർക്ക് വരെ പങ്കെടുക്കാം. എല്ലാവരും പരസ്പരം നാല് മീറ്റർ സാമൂഹിക അകലം പാലിക്കണമെന്നും ഞായറാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

ഡിസ്ട്രിക്ട് ആൻഡ് വില്ലേജസ് അഫയേഴ്‌സ് ഡിപ്പാർട്‌മെന്റിന് കീഴിലുള്ള ഹാളുകളിൽ 100 പേർക്കു വരെ പ്രവേശനം നിബന്ധനകളോടെ അനുവദിക്കും. സീറ്റുകൾ ക്രമീകരിക്കുമ്പോൾ നാലു മീറ്റർ അകലം ഉണ്ടാകണം. വിവാഹ ചടങ്ങുകളിൽ പരമാവധി 200 പേർക്ക് പ്രവേശിക്കാം. സാനിറ്റൈസർ എല്ലായിടത്തും ലഭ്യമാക്കണം. പങ്കെടുക്കുന്നവർ വാക്‌സിനേഷൻ പൂർത്തിയാക്കുകയും അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടാകുകയും വേണം.

ആഘോഷ പരിപാടികൾ നാലു മണിക്കൂറിൽ കൂടരുത് വയോധികർ, 12 വയസിനു താഴെ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർക്കു പ്രവേശനം അനുവദിക്കരുത്. ഹസ്?തദാനവും ആശ്ലേഷണവും ഒഴിവാക്കണം. മാസ്‌ക്, ശുചിത്വം, സുരക്ഷിത അകലം എന്നിവ പാലിക്കണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP