Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയിൽ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് സമീപത്ത് നിന്ന് പുകവലിച്ചാൽ പിഴ; വാഹനത്തിലോ അടച്ചിട്ട മുറിയിലോ പുകവലിച്ചാൽ 10,000 ദിർഹം പിഴ

യുഎഇയിൽ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് സമീപത്ത് നിന്ന് പുകവലിച്ചാൽ പിഴ; വാഹനത്തിലോ അടച്ചിട്ട മുറിയിലോ പുകവലിച്ചാൽ 10,000 ദിർഹം പിഴ

സ്വന്തം ലേഖകൻ

ദുബൈ: വാഹനത്തിലോ അടച്ചിട്ട മുറിയിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള വദീമ നിയമത്തിന്റെ ഭാഗമായാണിത്.

യുഎഇയിൽ വാഹനത്തിലോ അടച്ചിട്ട മുറിയിലോ കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ. 12 വയസിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാലാണ് പിഴ ഈടാക്കുന്നതെന്നും യുഎഇ ഫെഡറൽ പബ്ലിക് പ്രോഷിക്യൂഷൻ മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള 'വദീമ 'നിയമത്തിന്റെ ഭാഗമായാണിത്.

കുട്ടികളുള്ള വാഹനങ്ങളിൽ മുതിർന്നവർ പുകവലിക്കുന്നതു കണ്ടാൽ പട്രോളിങ്ങിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കു നടപടിയെടുക്കാം. ആദ്യ തവണ 5,000 ദിർഹവും രണ്ടാം തവണ 10,000 ദിർഹവുമാണ് പിഴ ചുമത്തുക.അതേസമയം 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ പുകയില ഉൽപന്നങ്ങളോ വിൽക്കാൻ പാടില്ലെന്നും നിയമമുണ്ട്. പുകയില ഉൽപന്നങ്ങൾ വിൽക്കുമ്പോൾ കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ വിൽപനക്കാർ ചോദിക്കണമെന്നാണു നിയമം.

ലഹരി വസ്തുക്കൾ കുട്ടികൾക്ക് കൈമാറുന്നതും വദീമ നിയമം 12 അനുച്ഛേദപ്രകാരം ഗുരുതരമായ കുറ്റമാണ്. പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.അതേസമയം കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള നടപടികളും കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഏഴു വയസിൽ താഴെയുള്ള കുട്ടികൾ വാഹനത്തിൽ കുടുങ്ങുന്ന കേസുകളിലും 10,000 ദിർഹമാണു പിഴ. വാഹനങ്ങളിൽ കുടുങ്ങിയ 39 കുട്ടികളെയാണ് ഈ വർഷം പൊലീസ് രക്ഷപ്പെടുത്തിയത്. കുട്ടികളെ വാഹനത്തിലിരുത്തി ലോക് ചെയ്തു രക്ഷിതാക്കൾ ഷോപിങ്ങിനും മറ്റും പോയ കേസുകളും ഇതിൽ ഉൾപെടുന്നു.

പാർകിങ്ങിൽ വാഹനം നിർത്തിയശേഷം ലോക് ചെയ്തില്ലെങ്കിൽ കളിക്കുന്നതിനിടെ കുട്ടികൾ കയറി കുടുങ്ങാം. വാഹനത്തിന്റെ വിൻഡോ ഗ്ലാസുകൾ അടച്ചിടാനും ശ്രദ്ധിക്കണം. കുട്ടികളെ ഉള്ളിലാക്കി വാഹനം സ്റ്റാർട്ട് ചെയ്തിട്ടു പോകുന്നതും സുരക്ഷിതമല്ല. അവർ കളിക്കുന്നതിനിടെ ഗിയർ മാറ്റിയോ എസിയും എൻജിനും ഓഫ് ചെയ്തോ അപകടങ്ങൾ ഉണ്ടാകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP