Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നരലക്ഷത്തിലേറെ അഡീഷണൽ എക്സ്റ്റന്റഡ് ഷെയർ ഓഫറിങ് പ്രഖ്യാപിച്ച് യു എ ക്യു കോപ്

മൂന്നരലക്ഷത്തിലേറെ അഡീഷണൽ എക്സ്റ്റന്റഡ് ഷെയർ ഓഫറിങ് പ്രഖ്യാപിച്ച് യു എ ക്യു കോപ്

സ്വന്തം ലേഖകൻ

ദുബൈ: 370,399 ഓഹരികൾക്ക് അഡീഷണൽ/ എക്സ്റ്റന്റഡ് ഷെയർ ഓഫറിങ് പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപിന്റെ നിയന്ത്രണത്തിലുള്ള ഉം അൽ ഖുവൈൻ കോപ്. റീട്ടെയിൽ വ്യാപാരരംഗത്ത് നിക്ഷേപം ഉയർത്തുക എന്ന ലക്ഷ്യത്തോടെ, സെപ്റ്റംബർ 15 മുതൽ 21 വരെയുള്ള കാലയളവിൽ ഉം അൽ ഖുവൈൻ എമിറേറ്റിലെ പാസ്പോർട്ടുള്ള സ്വദേശികൾക്ക് വേണ്ടിയാണ് പുതിയ അവസരം ഒരുക്കുന്നത്. ഉം അൽ ഖുവൈൻ അൽ അറബി കൾച്ചറൽ സ്പോർട്സ് ക്ലബ്ബിന്റെ ആസ്ഥാനത്തുള്ള AAFAQ ഇസ്ലാമിക് ഫിനാൻസ് വഴിയാകും സബ്സ്‌ക്രിപ്ഷൻ അനുവദിക്കുക.

എല്ലാ സൗകര്യങ്ങളോടും കൂടിയ ഹൈപ്പർമാർക്കറ്റ്, കടകൾ, അപ്പാർട്ട്മെന്റുകൾ എന്നിവ ഉൾപ്പെടുന്ന റെസിഡൻഷ്യൽ കൊമേഴ്സ്യൽ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി മൂലധം സ്വരൂപിക്കുകയാണ് അഡീഷണൽ/ എക്സ്റ്റന്റഡ് ഷെയർ ഓഫറിങിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഉം അൽ ഖുവൈൻ കോപ് ഡയറക്ടർ ബോർഡ് ചെയർമാൻ നാസ്സർ അൽ തലായ് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ മിതമായ വിലയ്ക്ക് നൽകുന്നതിനായാണ് ഉം അൽ ഖുവൈൻ കോഓപ്പറേറ്റീവ് സ്ഥാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അഡീഷണൽ/ എക്സ്റ്റന്റഡ് ഷെയർ ഓഫറിങിലൂടെ മൂലധനം വർധിക്കും. ഗുണഫലം ഉയർത്തുക, നിക്ഷേപത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക, അന്താരാഷ്ട്ര നിലവാരമുള്ള വ്യത്യസ്തങ്ങളായ നിരവധി ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക, സമൂഹത്തിലെ ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നിവയാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതിന് പുറമെ മികച്ച ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾക്ക് പിന്തുണ നൽകാനും സാധിക്കും. അഡീഷണൽ/ എക്സ്റ്റന്റഡ് ഷെയർ ഓഫറിങ് പൂർത്തിയാകുന്നതോടെ മൂലധനം അഞ്ച് കോടി ദിർഹമായി ഉയരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക വിപണിയിൽ, പ്രത്യേകിച്ച റീട്ടെയിൽ, മാനേജ്മെന്റ്, കോഓപ്പറേറ്റീവുകൾ, കൊമേഴ്സ്യൽ സെന്ററുകൾ എന്നിവയുടെ പ്രവർത്തനം എന്നിങ്ങനെയുള്ള മേഖലകളിൽ യൂണിയൻ കോപിന് കഴിവും വൈദഗ്ധ്യവുമുണ്ടെന്ന് യൂണിയൻ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലസി പറഞ്ഞു. കോഓപ്പറേറ്റീവുകൾ കൈകാര്യം ചെയ്യുന്നതിൽ യൂണിയൻ കോപിന്റെ മുമ്പത്തെ പ്രവർത്തന പരിചയം വലിയ വിജയമായി മാറിയിട്ടുണ്ടെന്നും സമയബന്ധിതനമായി തന്നെ ലക്ഷ്യങ്ങൾ നേടാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡീഷണൽ/ എക്സ്റ്റന്റഡ് ഷെയർ ഓഫറിങ് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണ്. ഉം അൽ ഖുവൈനിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ഏറ്റവും നല്ല, നിലവാരമുള്ള സേവനങ്ങൾ മിതമായ വിലയിൽ നൽകുകയാണ് ഉദ്ദേശ്യമെന്ന് യൂണിയൻ കോപ് സിഇഒ വ്യക്തമാക്കി.

അൽ അറബി കൾച്ചറൽ സ്പോർട്സ് ക്ലബ്ബിന്റെ ആസ്ഥാനത്ത് നിന്ന് നിശ്ചിത കാലയളവിൽ സ്വദേശികൾക്ക് സബ്സ്‌ക്രൈബ് ചെയ്യാം. കുറഞ്ഞ സബ്സ്‌ക്രിപ്ഷൻ 500 ഷെയറുകളാണ്. ഇതിന്റെ തുക അംഗീകൃത ബാങ്ക് ചെക്ക് വഴിയോ യോഗ്യരായ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടോ ഈടാക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP