Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബുദാബിയിൽ സിനിമാ തീയേറ്ററുകൾ തുറന്നു; ഒരേസമയം 30 ശതമാനം പേർക്ക് സിനിമ കാണാം; ജീവനക്കാർ അടക്കം പാലിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

അബുദാബിയിൽ സിനിമാ തീയേറ്ററുകൾ തുറന്നു; ഒരേസമയം 30 ശതമാനം പേർക്ക് സിനിമ കാണാം; ജീവനക്കാർ അടക്കം പാലിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

അബുദാബി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ച സിനിമ തിയറ്ററുകൾ അബുദാബിയിൽ തുറന്നു. അകലം പാലിച്ച് 30% പേർക്കാണ് ഒരേസമയം സിനിമ കാണാൻ അനുമതി. കോവിഡ് മാനദണ്ഡം പാലിക്കുന്നവർക്കു മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുവെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്ക് രണ്ടാഴ്ചയിൽ ഒരിക്കൽ കോവിഡ് ടെസ്റ്റ് നിർബന്ധമാണ്.

മറ്റു നിബന്ധനകൾ ചുവടെ:

  • തീയറ്റർ, ഇടനാഴി, ശുചിമുറി, റസ്റ്റോറന്റ് തുടങ്ങി പൊതു ഇടങ്ങൾ സമയബന്ധിതമായി അണുവിമുക്തമാക്കണം
  • സിനിമാ ശാലകൾക്കകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം
  • കൂട്ടം കൂടാൻ പാടില്ല
  • പ്രദർശനത്തിനു മുൻപും ശേഷവും തിയറ്റർ അണുവിമുക്തമാക്കണം
  • പ്രദർശനത്തിനിടയിൽ 2030 മിനിറ്റ് വരെ ഇടവേള.
  • പൊതു സ്ഥലങ്ങളിൽ സാനിറ്റൈസർ ലഭ്യമാക്കണം
  • ഒന്നിടവിട്ട സീറ്റുകളും വരികളും ഒഴിച്ചിടണം
  • അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനത്തിനു വ്യത്യസ്ത കവാടങ്ങൾ
  • ടിക്കറ്റ് ഓൺലൈനിൽ
  • ടച്ച് സ്‌ക്രീൻ പാടില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP