Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉല്ലസിക്കാൻ മരുഭൂമിയിലേക്ക് പോകുന്നതൊക്കെ കൊള്ളാം; കോവിഡ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും സാഹസികത അതിരു വിടരുതെന്നും മുന്നറിയിപ്പ്; നിരീക്ഷണം ശക്തമാക്കി പൊലീസ്

ഉല്ലസിക്കാൻ മരുഭൂമിയിലേക്ക് പോകുന്നതൊക്കെ കൊള്ളാം; കോവിഡ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും സാഹസികത അതിരു വിടരുതെന്നും മുന്നറിയിപ്പ്; നിരീക്ഷണം ശക്തമാക്കി പൊലീസ്

സ്വന്തം ലേഖകൻ

ദുബായ്: മലയാളികളടക്കം മരുഭൂമിയിൽ ഉല്ലാസത്തിനെത്തുന്നവരുടെ തിരക്കു കൂടിയതോടെ നിരീക്ഷണം ശക്തമാക്കി പൊലീസ്. കാലാവസ്ഥ അനുകൂലമായതിനാൽ തന്നെ അവധിദിവസങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സാഹസിക വിനോദങ്ങൾ പരിധി വിടരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി.

നിശ്ചിത മേഖലകളിൽ മാത്രമാണ് ഉല്ലാസത്തിന് അനുവാദം. മരുഭൂമിയിലെ ഉല്ലാസ ക്യാംപുകളും സജീവമായി. മടക്കിവയ്ക്കാവുന്ന ചെറുടെന്റുകളുമായി എത്തുന്നവരുമുണ്ട്. ടെന്റുകളിൽ കുടുംബാംഗങ്ങൾക്കു പുറത്തുള്ളവരെ അനുവദിക്കാറില്ല. സുഹൃത്തുകൾ സുരക്ഷിത അകലം പാലിക്കണം. മാസ്‌ക് നിർബന്ധം. കോവിഡ് ലക്ഷണങ്ങളോ മറ്റു പകർച്ചവ്യാധികളോ ഉള്ളവരെ അനുവദിക്കുന്നില്ല.

നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യോമനിരീക്ഷണവുമുണ്ട്. കുതിര, ഒട്ടക സവാരികൾ നടത്തുന്നവരും സുരക്ഷാ ചട്ടങ്ങൾ പാലിക്കണം. ഓരോ യാത്രയ്ക്കു ശേഷവും ഇരിപ്പിടങ്ങളും കടിഞ്ഞാണും അണുമുക്തമാക്കണം. ക്വാഡ് ബൈക്കുകളുടെ ഇരിപ്പിടങ്ങൾ, ഹാൻഡിൽ, സാൻഡ് സ്‌കീ ഉപകരണങ്ങൾ എന്നിവയ്ക്കും ഇതു ബാധകം.

വടക്കൻ എമിറേറ്റുകളിൽ നാടൻ ഉൽപന്നങ്ങളുമായി വഴിയോരക്കച്ചവടക്കാരും വൈകിട്ടോടെ എത്തും. അബുദാബിയിലെ ജബൽ ഹഫീത് ഡെസർട് പാർക്ക് തുറന്നു. മലകയറാനും സൈക്കിൾ സവാരി നടത്താനും സൗകര്യമുണ്ട്. അൽ ദഫ്ര, ലിവ മരുഭൂമി, ദുബായിലെ വാദി അൽ അമർദി, വാദി അൽ ഷബാക്, അൽ വർഖ, അൽ ഖവാനീജ് തുടങ്ങിയവ സന്ദർശകരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. ജബൽഅലി ബീച്ചിൽ കാരവനുകൾക്ക് അനുമതി നൽകിത്തുടങ്ങി. ഹത്ത, ദിബ്ബ, മസാഫി, ഖോർഫക്കാൻ, റാസൽഖൈമയിലെ ഖത്ത്, ദിഗ്ദാഗ എന്നിവിടങ്ങളിലും തിരക്കേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP