Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

15 കോടിയിലേറെ പൂക്കളുടെ അത്ഭുത ലോകത്തേക്ക് ദുബായ് നാളെ മിഴി തുറക്കും; ദുബായ് മിറക്കിൾ ഗാർഡനിലേക്ക് പ്രവേശനം രാവിലെ ഒൻപതു മുതൽ; പ്രവേശന നിരക്ക് ഇങ്ങനെ

15 കോടിയിലേറെ പൂക്കളുടെ അത്ഭുത ലോകത്തേക്ക് ദുബായ് നാളെ മിഴി തുറക്കും; ദുബായ് മിറക്കിൾ ഗാർഡനിലേക്ക് പ്രവേശനം രാവിലെ ഒൻപതു മുതൽ; പ്രവേശന നിരക്ക് ഇങ്ങനെ

സ്വന്തം ലേഖകൻ

ദുബായ്: 'ദുബായ് മിറക്കിൾ ഗാർഡൻ' നാളെ തുറക്കും. ഒൻപതാമത് സീസണിൽ 120ൽ ഏറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കളാണ് ഒരുക്കിയിരിക്കുന്നത്. ഗൾഫ് മേഖലയിൽ കാണാത്ത പൂക്കളാണിവ.

ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ ഒരുക്കിയിട്ടുള്ളത്. ഉല്ലാസ മേഖലകൾ, ദീപാലങ്കാരങ്ങൾ, ആംഫി തിയറ്റർ തുടങ്ങിയവയാണു മറ്റു പ്രത്യേകതകൾ. ആംഫി തിയറ്ററിൽ ലൈവ് പരിപാടികളും പുഷ്പ മേളകളും ഉണ്ടാകും. മുകളിൽ നിന്നു പാർക്കിന്റെ ചിത്രം പകർത്താനും സൗകര്യമുണ്ട്.

പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ടു നിർമ്മിച്ച ഗോപുരങ്ങൾ, കൂറ്റൻ മൃഗരൂപങ്ങൾ, തോരണങ്ങൾ എന്നിവയാണ് നടപ്പാതകളിൽ ഒരുക്കിയിട്ടുള്ളത്. പാതയിൽ ദിവസവും ഉല്ലാസ പരിപാടികൾ നടക്കും. ഘോഷയാത്ര, നാടോടി സംഗീതം, സൂംബ നൃത്തം, കാർട്ടൂൺ മേളകൾ എന്നിവ ഉണ്ടാകും. ഗേറ്റുകളിൽ പ്രമുഖ കാർട്ടൂൺ രൂപങ്ങൾ സന്ദർശകരെ വരവേൽക്കും. പൂക്കളാൽ അലങ്കരിച്ച എമിറേറ്റ്‌സ് എ380 വിമാനം, ഡിസ്‌നി അവന്യൂ, ഭക്ഷണശാലകൾ എന്നിവയുമുണ്ട്.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും വെള്ളി, ശനി, മറ്റു പൊതു അവധി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവേശന സമയം. 12 വയസ്സ് കഴിഞ്ഞവർക്ക് 55 ദിർഹവും 3 മുതൽ 12 വയസ്സ് വരെയുള്ളവർക്ക് 40 ദിർഹവുമാണ് പ്രവേശന നിരക്ക്. 3 വയസ്സിൽ താഴെയുള്ളവർക്കും നിശ്ചയദാർഢ്യ വിഭാഗക്കാർക്കും സൗജന്യവുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP