Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

'കരിപ്പൂരിനും നീതി വേണം' ഗൾഫിലും പ്രതിഷേധം

സ്വന്തം ലേഖകൻ

ദുബൈ: പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢനീക്കങ്ങളെ ചെറുക്കുന്നതിന് 'കരിപ്പൂരിനും നീതി വേണം' എന്ന പ്രമേയത്തിൽ ഐ സി എഫ് ഗൾഫ് കൗൺസിൽ വിപുലമായ കാമ്പയിൻ സംഘടിപ്പിച്ചു. സോഷ്യൽ മീഡിയ പ്രചാരണം, പേർസണൽ കാമ്പയിൻ, നാഷണൽ തലത്തിൽ വിവിധ സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു ഗൾഫ് രാജ്യങ്ങളിൽ ബഹുജന സംഗമം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു.

മലബാറിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് വലിയ തോതിൽ ഉപകാരപ്പെടുന്ന എയർപോർട്ടിനോടു അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പരിപാടികളിൽ 32 വർഷമായി പൊതുമേഖലയിൽ വളരെ ലാഭകരമായി പ്രവർത്തിച്ചു വരുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുക, റൺവേ നീളം വർധിപ്പിക്കുക, ഇമാസ് സ്ഥാപിക്കുക, വിമാനങ്ങളുടെ പാർക്കിങ് സൗകര്യം വർധിപ്പിക്കുന്നതിന് ഏപ്രൺ വീതി കൂട്ടുക, ഡൊമെസ്റ്റിക് സൗത്ത് ഈസ്റ്റ് ഏഷ്യൻ കണക്റ്റിവിറ്റി ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന കാലതാമസം ഒഴിവാക്കണം. എല്ലാ വലിയ വിമാനങ്ങൾക്ക് ഡി ജി സി എ, ഐ സി എ ഒ എന്നീ ഏജൻസികളുടെ മുഴുവൻ മാർഗ നിർദ്ദേശങ്ങളും പാലിക്കുന്ന എയർപോർട്ടിൽ കഴിഞ്ഞ മാസം നടന്ന വിമാനാപകടത്തിന്റെ പേരിൽ മാത്രം അനുമതി നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല.

കുവൈത്തിൽ നടന്ന ബഹുജന സംഗമം നാഷണൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജനറൽ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. അബൂബക്കർ മാസ്റ്റർ പടിക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേഷ് മാത്തൂർ, അസീസ് തിക്കോടി, ബഷീർ ബാത്ത, അബ്ദുല്ല വടകര, ശിഹാബ് വാരം സംസാരിച്ചു.

സൗദിയിൽ നടന്ന ബഹുജന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ ഉൽഘാടനം ചെയ്തു. സയ്യിദ് ഹബീബ് അൽ ബുഖാരി, എം ഡി എഫ് പ്രസിഡന്റ് കെ എം ബഷീർ, ശരീഫ് കാരശ്ശേരി, വി.കെ റഊഫ്, അസ്ലം പാലത്ത്, കബീർ കോണ്ടോട്ടി, കബീർ കൊണ്ടോട്ടി, മുജീബ് എ ആർ നഗർ, ബഷീർ എറണാകുളം, മൻസൂർ പള്ളൂര് തുടങ്ങിയവർ സംബന്ധിച്ചു. സിറാജ് കുറ്റ്യാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.

യുഎഇയിൽ സംഘടിപ്പിച്ച ബഹുജന സംഗമം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. സിഎംഎ കബീർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംഗമം, മുഹമ്മദ് പറവൂർ (എസ് വൈ എസ്) ഡോ. പുത്തൂർ റഹ്മാൻ (കെഎംസിസി), മുഹമ്മദലി പുന്നക്കൻ (ഇൻകാസ്), കുഞ്ഞാവുട്ടി കാദർ സാഹിബ് (ഐഎംസിസി), അനൂപ് കീച്ചേരി (മീഡിയ), കെ എം ബഷീർ (എംഡിഎഫ്), അഡ്വ. മുഹമ്മദ് സാജിദ് (മലബാർ പ്രവാസി), നിസാർ സഖാഫി (ഐസിഎഫ്) തുടങ്ങിയവർ പ്രസംഗിച്ചു.

ഖത്വർ നാഷണൽ ബഹുജന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ ഉദ്ഘാടനം ചെയ്തു. കോയ കൊണ്ടോട്ടി (കെ എം സി സി) ശ്രീനാഥ് ശങ്കരൻ കുട്ടി (സംസ്‌കൃതി), അബ്ദുൽ റഊഫ് കൊണ്ടോട്ടി (ഗപാഖ് ഓർഗനൈസിങ്ങ് സെക്രട്ടറി), അൻവർ സാദത്ത് (ഇൻകാസ്) പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ, കരീം ഹാജി മേമുണ്ട, ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, സലീം അംജദി ബഷീർ പുത്തുപ്പാടം, ഉമർ കുണ്ടുതോട്, ജമാൽ അസ്ഹരി പ്രസംഗിച്ചു.

ബഹ്‌റൈനിൽ നടന്ന ബഹുജന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ ഉൽഘാടനം ചെയ്തു. സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. ബഷീർ അമ്പലായി (ബി കെ എസ് എഫ് ), അനസ് യാസീൻ കൊണ്ടോട്ടി (മാധ്യമ പ്രവർത്തകൻ), രാജീവൻ വെള്ളിക്കോത്ത് (റേഡിയോ രംഗ് ), ഗഫൂർ കൈപ്പമംഗലം (കെ എം സി സി), മുജീബ് എ ആർ നഗർ, ശരീഫ് കാരശ്ശേരി, അബൂബക്കർ ലത്തീഫി, എം.സി. അബ്ദുൽകരീം ഹാജി, ശംസുദ്ധീൻ പൂക്കയിൽ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP