Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ഇനി മുതൽ കോവിഡ് പോസിറ്റീവാകുന്നവർക്കു മാത്രം നിർബന്ധിത ക്വാറന്റൈൻ; വിമാന യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ

ഇനി മുതൽ കോവിഡ് പോസിറ്റീവാകുന്നവർക്കു മാത്രം നിർബന്ധിത ക്വാറന്റൈൻ; വിമാന യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ

സ്വന്തം ലേഖകൻ

ഷാർജ: ഷാർജ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ചു. എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീ നിയന്ത്രണങ്ങളിലാണ് ഇളവ് നൽകിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

96 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിന്റെ ഫലമാണ് വേണ്ടത്. ഷാർജ വിമാനത്താവളത്തിലും പരിശോധന നടത്തും. ഇതിന്റെ നെഗറ്റീവ് ഫലം വരുന്നതുവരെ മാത്രം ക്വാറന്റീനിൽ കഴിഞ്ഞാൽ മതി. പോസിറ്റീവ് ആകുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം.

ചികിത്സാ ചെലവുകൾ സ്വയം വഹിക്കണം. യു.എ.ഇ സ്വദേശികൾക്കും പ്രവാസികൾക്കും ഷാർജ വിമാനത്താവളം വഴി ഏതുരാജ്യത്തേക്കും യാത്രചെയ്യാം. പോകുന്ന രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാർ തയ്യാറാകണം. ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് എടുക്കണം. വിസ ഓൺ അറൈവലിന് യോഗ്യതയുള്ളവർക്ക് മുൻകൂർ അനുമതിയില്ലാതെ ഷാർജ വിമാനത്താവളം വഴി യു.എ.ഇയിൽ എത്താൻ കഴിയും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP