Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ വിടവിലൂടെ നോക്കിയപ്പോൾ കണ്ടത് മരിച്ചു കിടക്കുന്ന യുവാവിനെ; കണ്ണൂർ സ്വദേശി ദുബായിൽ മരിച്ച നിലയിൽ

മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ വിടവിലൂടെ നോക്കിയപ്പോൾ കണ്ടത് മരിച്ചു കിടക്കുന്ന യുവാവിനെ; കണ്ണൂർ സ്വദേശി ദുബായിൽ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാജി ആലത്തുംകണ്ടയിൽ ആണ് മരിച്ചത്. 40 വയസായിരുന്നു പ്രായം. ദെയ്‌റ ഗോൾഡ് സൂഖിൽ ജൂവലറി വർക് ഷോപ്പ് നടത്തിവരികയായിരുന്ന ഷാജിയെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ വിടവിലൂടെ നോക്കിയപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ ഷൈജു പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഭാര്യയും ഏഴ് വയസുള്ള മകളും രണ്ടു വയസുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ ഷാജിക്ക് പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടായിരുന്നോ എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP