Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കായിക രംഗത്ത് വളർന്ന് വരുന്നവർക്ക് പ്രോത്സാഹനം നൽകുന്നതിന് സൈക്കിൾ സവാരിയും ഓട്ടവും നടത്തി

കായിക രംഗത്ത് വളർന്ന് വരുന്നവർക്ക് പ്രോത്സാഹനം നൽകുന്നതിന് സൈക്കിൾ സവാരിയും ഓട്ടവും നടത്തി

സ്വന്തം ലേഖകൻ

കായിക രംഗത്ത് വളർന്ന് വരുന്നവർക്ക് പ്രോത്സാഹനം നൽകുന്നതിന് വേണ്ടി Team DXB RIDERS ചെയർമാൻ സജിൻ ഗംഗാധരന്റെ നേതൃത്വത്തിൽ ജബൽ ജൈസ് മലയിൽ സൈക്കിൾ സവാരിയും ഓട്ടവും നടത്തി.

സപ്പോർട്ടിങ് ടീമായി ഫിറോസ് ബാബു മുണ്ടേക്കാട്ട്, നവനീത് കൃഷ്ണൻ, സുധീർ ബദർ, മുഹമ്മദ് ഹസൻ തെണ്ടത്ത് , ഷഫീഖ് മുണ്ടേക്കാട്ട്, രമേഷ് പ്രവർത്തിച്ചു.

സ്‌പോർട്ട്‌സ് ഗവേഷകനും കോച്ചുമായ മോഹൻദാസ് പുതുക്കാട്ടിൽ അംഗക്കൾക്ക് നിർദ്ദേശങ്ങൾ നൽകി.

ഊട്ടി മല റൺ, വാഗമൺ മല 90 കിലോമീറ്റർ റൺ, കഴിഞ്ഞ പ്രാവശ്യം ദുബായിൽ വെച്ച് നടന്ന അയേൺമാൻ ചാമ്പ്യൻഷിപ്പിൽ അയേൺ മാൻ പട്ടം കരസ്ഥമാക്കി ശ്രദ്ധേയനായ ജേക്കബ് തങ്കച്ചൻ അദ്ദേഹത്തിന്റെ പിതാവിന്റെയും ഭാര്യാ പിതാവിന്റെയും 70 പിറന്നാൾ സമ്മാനമായി 70 കിലോമീറ്റർ ജബൽ ജൈസിൽ ഓട്ടം നടത്തുകയും ചെയ്തു.

യുഎഇയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മലനിരകളായ ജബൽ ജൈസ് (6345ft) 12 മണിക്കൂർ കൊണ്ട് 3 തവണ സൈക്കിളിൽ കയറി ഇറങ്ങി റെക്കോർഡ് നേട്ടം സ്വന്തംമാക്കി മുർഷിദ് ചങ്ങരംകുളം. മുൻപും പല പ്രാവശ്യം സൈക്കിളിൽ ജബൽ ജൈസിൽ കയറിയിട്ടുണ്ടെങ്കിലും 12മണിക്കൂറിൽ 3 തവണ കയറി ഇറങ്ങിയ ആദ്യ മലയാളി എന്ന റെക്കോർഡ് നേട്ടമാണ് ഇദ്ദേഹം കരസ്ഥമാക്കിയിരിക്കുന്നത്.

100 ഡേയ്‌സ് റണ്ണിങ് ചലഞ്ച് നടത്തുന്ന ഫിറോസ് ബാബുവിന്റെ 53 മത്തെ ദിവസം ജബൽ ജൈസിൽ നഗ് നപാദനായി 21 കിലോമീറ്റർ റൺ ചെയ്തു.

ഷാഫി തയ്യിലും ജബൽ ജൈസിൽ നഗ്നപാദനായി റൺ ചെയ്തു. കേരളത്തിൽ നിന്നും 15 സൈക്ലിസ്റ്റുകളും 15 റണ്ണേഴ്‌സും പങ്കെടുത്തു.

രാജ്യത്തെ നിശ്ചലമാക്കി കോവിഡിനെതിരെ കർമ്മ യുദ്ധം ചെയ്ത യുഎഇ ഭരണാധികാരികൾക്കും ആരോഗ്യ പ്രവർത്തകർക്കും അഭിവാദ്യം അർപ്പിക്കുകയും, കോവിഡിൽ വിട്ടു പിരിഞ്ഞവർക്ക് പ്രണാമം അർപ്പിക്കുകയും ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP