Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബുദാബിയിലെ വീടുകൾ കയറിയിറങ്ങി സൗജന്യ പരിശോധന നടത്തി ആരോഗ്യ പ്രവർത്തകർ; രോഗ വ്യാപനമില്ലെന്ന് ഉറപ്പാക്കി കരുതലോടെ നീങ്ങുന്ന നടപടികൾ ഇങ്ങനെ

അബുദാബിയിലെ വീടുകൾ കയറിയിറങ്ങി സൗജന്യ പരിശോധന നടത്തി ആരോഗ്യ പ്രവർത്തകർ; രോഗ വ്യാപനമില്ലെന്ന് ഉറപ്പാക്കി കരുതലോടെ നീങ്ങുന്ന നടപടികൾ ഇങ്ങനെ

സ്വന്തം ലേഖകൻ

യുഎഇയിൽ കോവിഡ് രോഗവ്യാപനം കുറഞ്ഞു വരികയാണ്. എങ്കിലും കരുതലും നിരീക്ഷണവും എല്ലാം കൂടുതൽ ഉറപ്പാക്കി കൃത്യമായ പരിശോധനകളുമായി മുന്നോട്ടു പോവുകയാണ് അബുദാബി. ഇതിന്റെ ഭാഗമായി അബുദാബിയിലെ വീടുകളെല്ലാം കയറിയിറങ്ങി സൗജന്യ പരിശോധന നടത്തുകയാണ് ആരോഗ്യ പ്രവർത്തകർ. പരിശോധന ഉൾപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് അബുദാബിയിൽ ശക്തമായ പരിശോധന നടക്കുന്നത്. കോവിഡ് പരിശോധനയ്‌ക്കൊപ്പം സമൂഹ വ്യാപനമുണ്ടോ എന്നറിയാനായി ആന്റിബോഡി ടെസ്റ്റും നടത്തുന്നുണ്ട്. വിവിധ കാരണങ്ങളാൽ കോവിഡ് പരിശോധന നടത്താൻ സാധിക്കാതിരുന്ന മലയാളികൾ അടക്കമുള്ള വിദേശികൾക്ക് ഏറെ സൗകര്യപ്രദമായിരിക്കുകയാണ് ഈ പരിശോധന.

മുഹമ്മദ് ബിൻ സായിദ് സിറ്റി, മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബമായി താമസിക്കുന്നവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിവരുന്നത്. താമസക്കാരുടെ എമിറേറ്റ്‌സ് ഐഡി ശേഖരിച്ച് രജിസ്‌ട്രേഷൻ നടത്തും. തുടർന്ന് ഓരോരുത്തർക്കുമുള്ള മെഡിക്കൽ കിറ്റുമായി നഴ്‌സ് എത്തിയാണ് സ്രവവും രക്തവും ശേഖരിക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഫലവും ലഭിക്കും. പരിശോധനയിൽ രോഗബാധ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്കോ ക്വാറന്റീനിലേക്കോ മാറ്റും.

രോഗലക്ഷണമില്ലാതെ പോസിറ്റീവ് ആയവരെയും ഇങ്ങനെ കണ്ടെത്താനാകും. ദിവസേന നൂറുകണക്കിന് പേരുടെ പരിശോധന നടത്തുന്നുണ്ടെങ്കിലും വളരെ കുറച്ചു പേർക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നതെന്നും യുഎഇയിൽ കോവിഡ് നിയന്ത്രണവിധേയമാണെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും അബുദാബി ആരോഗ്യ, സേവന വിഭാഗമായ സേഹ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP