Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൃഷിക്കാരുടെ സംശയങ്ങൾക്ക് മറുപടി നല്കി നടൻ ശ്രീനിവാസൻ; നേച്ചർബീറ്റ്‌സും കൃഷിഗ്രൂപ്പ് ഓർഗാനികും സംയുക്തമായി ജൈവകാർഷിക സമ്മേളനം സംഘടിപ്പിച്ചു

കൃഷിക്കാരുടെ സംശയങ്ങൾക്ക് മറുപടി നല്കി നടൻ ശ്രീനിവാസൻ; നേച്ചർബീറ്റ്‌സും കൃഷിഗ്രൂപ്പ് ഓർഗാനികും സംയുക്തമായി ജൈവകാർഷിക സമ്മേളനം സംഘടിപ്പിച്ചു

ജൈവകർഷകനും ജൈവഉൽപ്പന്ന ഉപഭോക്താക്കളും തമ്മിലുള്ള അകലം ഒരു വാട്ട്സ്അപ് മെസ്സേജിൽ കൂട്ടിയോജിപ്പിച്ച നേച്ചർബീറ്റ്‌സ് എന്ന ജൈവഉൽപ്പന്നഉപഭോക്ത വാട്ട്സ്അപ്പ് കൂട്ടായ്മയയും കൃഷിസ്‌നേഹികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയായ കൃഷിഗ്രൂപ്പ് ഓർഗാനികും ചേർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ദുബായിലെ ആംലട് സ്‌കൂളിൽ വച്ച് നടത്തിയെ ജൈവകാർഷികസമ്മേളനം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.

ശ്രീനിവാസന്റെ സ്വന്തം തോട്ടത്തിൽ നിന്ന് കൊണ്ടുവന്ന പച്ചക്കറികളും പഴങ്ങളും നേച്ചർബീറ്റ്‌സ് കൂട്ടായ്മയിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. കൂടാതെ നേച്ചർബീറ്റ്‌സ് കൂട്ടായ്മയുടെ വെബ്സൈറ്റ് ഉള്ഘടനാവും അദ്ദേഹം നിർവഹിച്ചു. നാടൻ വിത്ത് വിതരണം, കൃഷി സംവാദം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. യുഎയിലെ ഫ്‌ലാറ്റുകളിലും വില്ലകളിലും കൃഷി ചെയ്യുന്നവരുടെ കൃഷിയെ പറ്റിയുള്ള സംശയങ്ങൾക്ക് ശ്രീനിവാസൻ മറുപടി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP