Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിൽ ഇന്നു മുതൽ പള്ളികൾ തുറക്കും; വിശ്വാസികൾ ശ്രദ്ധിക്കേണ്ടത് നിരവധി കാര്യങ്ങൾ; നിർദ്ദേശങ്ങളുമായി അധികൃതർ

യുഎഇയിൽ ഇന്നു മുതൽ പള്ളികൾ തുറക്കും; വിശ്വാസികൾ ശ്രദ്ധിക്കേണ്ടത് നിരവധി കാര്യങ്ങൾ; നിർദ്ദേശങ്ങളുമായി അധികൃതർ

സ്വന്തം ലേഖകൻ

ദുബായ്: യു.എ.ഇയിലെ പള്ളികൾ ഇന്നു മുതൽ തുറക്കും. പള്ളികളിൽ എത്തുന്നവർ നിർബന്ധമായും പാലിച്ചിരിക്കേണ്ട നിർദ്ദേശങ്ങൾ യു.എ.ഇ ജനറൽ അഥോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്(ഔഖാഫ്) പുറത്തിറക്കിയിട്ടുണ്ട്. ഇതിനുസരിച്ചു വേണം ഓരോ വിശ്വാസികളും പ്രാർത്ഥനയാക്കായി പള്ളികളിൽ എത്തിച്ചേരുവാൻ. ഈ നിർദ്ദേശങ്ങൾ ചുവടെ പറയുന്നവയാണ്:

  • വീടുകളിൽനിന്ന് തന്നെ അംഗശുദ്ധി വരുത്തണം
  • മുസല്ല കൊണ്ടുവരണം
  • മാസ്‌ക് ധരിക്കണം
  • വാതിലുകളിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം
  • കുട്ടികളും പ്രായമായവരും പള്ളിയിൽ എത്തുന്നത് ഒഴിവാക്കണം
  • മൂന്നുമീറ്റർ അകലം പാലിക്കണം. ഇതിനായി പള്ളികളിൽ മാർക്ക് ചെയ്യണം
  • കൂട്ടംകൂടൽ ഒഴിവാക്കണം

ഇതിന് പുറമെ ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റി ഡിപ്പാർട്ട്‌മെന്റും നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നമസ്‌കാര സമയങ്ങളിൽ മാത്രമേ പള്ളി തുറക്കാൻ പാടുള്ളൂ. അതിനുശേഷം അടച്ചിടണം.

പള്ളിയുടെ പ്രവേശന കവാടത്തിൽ മാസ്‌ക്കും ഗ്ലൗസും വിതരണം ചെയ്യരുത്. ഭക്ഷണം പോലുള്ളവയുടെ വിതരണവും നിരോധിച്ചതായി അധികൃതർ അറിയിച്ചു. വ്യവസായ മേഖലകൾ, തൊഴിലാളി നഗരങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ, ബാഹ്യ റോഡുകൾ എന്നിവിടങ്ങളിലെ പള്ളികൾ ഒഴികെയുള്ളവ ബുധനാഴ്ച മുതൽ പ്രാർത്ഥനകൾക്കായി തുറക്കുമെന്ന് ഷാർജ ഇസ്‌ലാമിക് അഫയേഴ്സ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.

അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളിയാഴ്ച പ്രാർത്ഥന ഉണ്ടാവുകയില്ല. ശുചിമുറികൾ തുറക്കില്ല. സ്ത്രീകൾക്ക് അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളിയിലേക്ക് പ്രവേശനം അനുവദിക്കില്ല. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവരും കോവിഡ് ബാധിച്ചവരുടെ കൂടെ താമസിക്കുന്നവരും പള്ളികളിൽ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP