Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വേനൽക്കാലം ആഘോഷിക്കാൻ അരങ്ങൊരുക്കി മെലീഹ; നിറം പകരാൻ ചരിത്രവും വിജ്ഞാനവും സാഹസികതയും ഒരുമിക്കുന്ന വിനോദങ്ങളും; സന്ദർശകർക്കായി തുറന്നു മെലീഹയുടെ കവാടങ്ങൾ

വേനൽക്കാലം ആഘോഷിക്കാൻ അരങ്ങൊരുക്കി മെലീഹ; നിറം പകരാൻ ചരിത്രവും വിജ്ഞാനവും സാഹസികതയും ഒരുമിക്കുന്ന വിനോദങ്ങളും; സന്ദർശകർക്കായി തുറന്നു മെലീഹയുടെ കവാടങ്ങൾ

സ്വന്തം ലേഖകൻ

വേനൽക്കാല ആഘോഷങ്ങൾക്ക് നിറം പകരാൻ ചരിത്രവും വിജ്ഞാനവും സാഹസികതയും ഒരുമിക്കുന്ന വിനോദങ്ങളൊരുക്കി ഷാർജയിലെ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. നൂറ്റാണ്ടുകൾ പഴക്കമുള്ള മേഖലയുടെ ചരിത്രവും പുരാവസ്തു ശാസ്ത്രവുമെല്ലാം അടുത്തറിയുന്നതോടൊപ്പം മരുഭൂമിയിലെ സാഹസികയാത്രകൾക്കും കുതിരയോട്ടത്തിനുമെല്ലാം ഇവിടെ അവസരമുണ്ട്. കോവിഡ് പ്രതിരോധത്തിനായി യുഎഇ സർക്കാർ നിർദേശിച്ച എല്ലാ ആരോഗ്യ സുരക്ഷാ പ്രോട്ടോകോളുകളും പാലിച്ചാണ് ഷാർജ നിക്ഷേപവികസന വകുപ്പിന് കീഴിലുള്ള മെലീഹ പുരാവസ്തു കേന്ദ്രം സന്ദർശകർക്കായി വാതിൽ തുറക്കുന്നത്.

പ്രദേശത്തെ വ്യത്യസ്തമായ മരുഭൂ കാഴ്ചകൾ കുതിരപ്പുറത്തേറി കാണാനാവുന്ന പാക്കേജുകളാണ് മെലീഹയിലെ പുതിയ ആകർഷണം. കുട്ടികളടക്കമുള്ളവർക്ക് ഇതിന്റെ ഭാ?ഗമാവാം. മുൻപരിചയമില്ലാത്തവർക്ക് പരിശീലകരുടെ സഹായമുണ്ടാവും. കുറച്ചു നേരത്തെ യാത്രയ്ക്ക് പകരം കുതിരയോട്ടം വിശദമായി പഠിക്കാൻ ആഗ്രഹമുള്ളവർക്കായി പ്രത്യേക ട്രെയിനിങ് കോഴ്‌സുകളും മെലീഹ ആർക്കിയോളജി സെന്ററിൽ ഒരുക്കിയിട്ടുണ്ട്.

അറബ് ഭൂപ്രദേശത്തിന്റെ തന്നെ സമഗ്രചരിത്രം വിശദമായി മനസ്സിലാക്കാൻ സഹായിക്കുന്ന മ്യൂസിയ സന്ദർശനമാണ് വേനൽകാലത്ത് ആസ്വദിക്കാൻ പറ്റിയ മറ്റൊരു മെലീഹ വിശേഷം. ആഫ്രിക്കയിൽ നിന്നുള്ള ആദിമമനുഷ്യരുടെ സഞ്ചാരവും കുടിയേറ്റവും നൂറ്റാണ്ടുകൾക്ക് മുൻപേ ഇന്ത്യയടക്കമുള്ള പ്രദേശങ്ങളുമായി നിലനിന്നിരുന്ന കച്ചവടബന്ധവുമെല്ലാം അടുത്തറിയാം. നൂറ്റാണ്ടുകൾ പഴക്കമുള്ള ശവക്കല്ലറകൾ സംരക്ഷിക്കുന്നതോടൊപ്പം അപൂർവമായ പുരാവസ്തു ശേഷിപ്പുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചരിത്രവും മരുഭൂമിയിലെ സവിശേഷ ജൈവവൈവിധ്യവും കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും പാകത്തിലുള്ള വിദ്യാഭ്യാസ വർക് ഷോപ്പുകളും മ്യൂസിയത്തിന്റെ ഭാഗമായുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാവുന്ന വിധമാണ് ഇതൊരുക്കിയിരിക്കുന്നത്.

സാഹസികതയുടെ മേമ്പൊടിയുള്ള അനുഭവങ്ങൾ തേടുന്ന സഞ്ചാരികൾക്ക് ഫോസിൽ റോക്ക്, കാമൽ റോക്ക് എന്ന കാഴ്ചകളാസ്വദിച്ചു കൊണ്ട് ഡെസേർട്ട് സഫാരി നടത്താനുള്ള അവസരവും മെലീഹയിലുണ്ട്. കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുന്ന 4ഃ4 വാഹനങ്ങളിൽ ധൈര്യമായി മരൂഭൂമിയിലെ വേറിട്ട കാഴ്ചകൾ ആസ്വദിക്കാം. തനത് എമിറാത്തി അനുഭൂതി പകരുന്ന 'സൺസെറ്റ് ലോഞ്ച്', രാത്രി മുഴുവൻ ആകാശക്കാഴ്ചകളാസ്വദിച്ച് മരുഭൂമിയിൽ ക്യാംപ് ചെയ്യാൻ അവസരമൊരുക്കുന്ന 'നൈറ്റ് ക്യാംപ്', ആകാശക്കാഴ്ചകളുടെ വിസ്മയച്ചെപ്പ് തുറക്കുന്ന വാനനിരീക്ഷണം തുടങ്ങി മറ്റനേകം വിശേഷങ്ങളും മെലഹീയിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

വേനൽകാലം പ്രമാണിച്ച് മെലീഹയിലെ വിവിധ പാക്കേജുകൾക്ക് 20 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0502103780, 068 021 111 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ www.discovermleiha.ae എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP