Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ലേഖ നമ്പൂതിരിയുടെ ദുരിത കഥ മറുനാടനിലൂടെ അറിഞ്ഞ എം എ യൂസഫലി സഹായ വാഗ്ദാനവുമായി എത്തി; രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി ലുലു അധികൃതർ

ലേഖ നമ്പൂതിരിയുടെ ദുരിത കഥ മറുനാടനിലൂടെ അറിഞ്ഞ എം എ യൂസഫലി സഹായ വാഗ്ദാനവുമായി എത്തി;  രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി  ലുലു അധികൃതർ

കൊച്ചി:അവയവ ദാനത്തിന് മാതൃകയായി മത വേലിക്കെട്ടുകൾ പൊട്ടിച്ചെറീഞ്ഞ ലേഖ നമ്പൂതിരിയുടെ നട്ടെല്ല് തകർന്നു ചികിത്സക്കും മറ്റും പണമില്ലാതെ വലയുന്ന ദുരന്ത കഥ സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ ലേഖ നമ്പൂതിരിയുടെ ഭൂരിത പർവം വിശദമായി ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളി ആയിരുന്നു. മറുനാൻ മലയാളി പ്രസിദ്ധികരിച്ച ലേഖ നമ്പൂതിരിയെകുറിച്ചുള്ള വാർത്ത കണ്ടു പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എംഎം യൂസഫ് അലി ചികിത്സക്കായി രണ്ടു ലക്ഷം രൂപ ലേഖ നമ്പൂതിരിക്കായി നൽകി.

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി മാറുനാടൻ വാർത്തയിലുടെ ലേഖ എം.നമ്പൂതിരിയുടെ ദുരിതമറിഞ്ഞ് ഇന്നലെ രാത്രിയാണ് സഹായമെത്തിച്ചത്. എംഎ യൂസഫലിക്കു വേണ്ടി ലുലു മാനേജർ വി.പീതാംബരൻ, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ്, എന്നിവർ ലേഖ യുടെ വീട്ടിൽ എത്തി ചികിത്സക്ക് രണ്ടു ലക്ഷം രുപയുടെ ചെക്ക് കൈമറി.

Stories you may Like

നട്ടെലിന്റെ പ്രശനം ഗുരുതരമായതിനാൽ ചികിത്സയുടെ ഭാഗമായി ലേഖ നമ്പൂതിരിക്കു ഓപ്പറേഷൻ നിശ്ചയിച്ചാൽ അതിനു മുൻപായി ഉടൻ ചെക്ക് ലേഖക്കു കൈമാറണം എന്നുള്ള കർശന നിർദ്ദേശം ലുലു അബുദാബി ഓഫീസിൽ നിന്ന് ഉണ്ടായിരുന്നു വെന്ന് ലുലു ഗ്രൂപ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി. തന്റെ വിഷമം മനസിലാക്കി ദൂരെ കടൽ താണ്ടി എത്തിയ മലയാളി മനസിന് ലേഖ നമ്പൂതിരി നന്ദി പറഞ്ഞു. യൂസഫ് അലിയോട് തന്റെ നന്ദി അറിയിക്കാനും ലേഖ നമ്പൂതിരി മറന്നില്ല.

ലേഖയുടെ ദുരിത കഥ മറുനാടൻ വാർത്തയിലൂടെയാണ് പ്രമുഖ വ്യവസായി യൂസഫലിയുടെ ശ്രദ്ധയിൽ പെടുന്നത് പുണ്യ മാസത്തിൽ ചെയ്യണ്ട വലിയ സഹായം ഇത് തന്നെയാണ് എന്നോണം ഉടൻ ലേഖ നമ്പൂതിരിക്ക് ചികിത്സ സഹായം എത്തിക്കാൻ ഇദ്ദേഹം നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിൽ നിന്നും ലുലു ഗ്രൂപ് മാനേജറും മീഡിയ കോ-ഓർഡിനേറ്ററും രാത്രി 10 മണിയോടെ ലേഖ നമ്പൂതിരിയുടെ വീട്ടിൽ എത്തി രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP