Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഷാർജ പൊലീസ്; കരിമരുന്ന് ഉത്പ്പന്നങ്ങൾ വില്ക്കുന്നവർക്കെതിരെയും കടുത്ത നടപടി

കരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഷാർജ പൊലീസ്; കരിമരുന്ന് ഉത്പ്പന്നങ്ങൾ വില്ക്കുന്നവർക്കെതിരെയും കടുത്ത നടപടി

ഷാർജ: ദുബായ്ക്ക് പിന്നാലെ കരിമരുന്ന് ഉപയോഗത്തിനെതിരെ ഷാർജയിലും പൊലീസ് നടപടികൾ ഊർജിതമാക്കി. കരിമരുന്ന് ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെ സമൂഹ മാദ്ധ്യമങ്ങൾവഴി ഷാർജ പൊലീസ് താക്കീതു നൽകി. രഹസ്യ വിൽപന ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പൊലീസ് മുന്നറിയിപ്പു നൽകിയത്.

ചില കമ്പനി പ്രതിനിധികളാണു സമൂഹ മാദ്ധ്യമങ്ങൾവഴി കരിമരുന്ന് ഉൽപന്നങ്ങൾ ആവശ്യ ക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്. ഇവർ പിടിക്കപ്പെട്ടാൽ കടുത്ത നടപടി നേരിടേണ്ടിവരും. കൂടാതെ നിയമവിരുദ്ധമായി കരിമരുന്നു വാങ്ങി ഉപയോഗിക്കുന്നവർക്ക് എതിരെയും ശക്തമായ നടപടി വരുമെന്നു പൊലീസ് വ്യക്തമാക്കി.

ഷാർജ എമിറേറ്റിൽ അനധികൃത കരിമരുന്നു വിൽപനയ്‌ക്കെതിരെ നടത്തിയ പൊലീസ് റെയ്ഡിൽ അനവധി കച്ചവടക്കാരെ അറസ്റ്റ് ചെയ്തിരുന്നു.നിയമലംഘകരെക്കുറിച്ച് 901, 800 151 നമ്പറുകളിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP